ന്യൂദല്‍ഹി : പാരമ്പര്യ ചികിത്സാ രീതിയിലെ അറിവുകള്‍ കോവിഡ് പ്രതിരോധത്തിന് പ്രയോജനപ്പെടുത്താന്‍ സാധിക്കും. ആയുഷ് വിദഗ്ധരുടെ അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മേഖലകളിലെ വിദഗ്ദ്ധരുമായി മോദി കോണ്‍ഫറന്‍സിങ് വഴി സംസാരിച്ചു.
ആയുഷ് വിഭാഗത്തില്‍ പെടുന്ന ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്ത് തലമുറകളുടെ പാരമ്പര്യമുണ്ട്. ഈ അറിവുകള്‍ കൊവിഡ് പ്രതിരോധ രംഗത്ത് ഉപയോഗിക്കാന്‍ സാധിക്കും. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
നമ്മുടെ രാജ്യത്ത് പാരമ്പര്യമായി ഉപയോഗിക്കുന്ന തനത് ചികിത്സാ രീതികളുണ്ട് ഇവ നമുക്ക് പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്. വൈറസ് വ്യാപിക്കുന്നത് പ്രതിരോധിക്കാന്‍ ശേഷിയുള്ള നല്ല മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഇവര്‍ക്ക് സാധിക്കും. തെളിവുകളില്‍ അധിഷ്ഠിതമായ ഗവേഷണങ്ങള്‍ക്ക് ഐ സി എം ആര്, സി എസ് ഐ ആര് എന്നീ വിഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം ആയുഷ് ശാസ്ത്രജ്ഞരും പങ്കാളികളാകണം.സാനിറ്റൈസറുകള്‍ ഉണ്ടാക്കാന്‍ ആയുഷ് വിദഗ്ധരെ സ്വാഗതം ചെയ്യുന്നതായും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടുന്നതിന്റെ ഉത്തരവാദിത്വം അവരും ഏറ്റെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ യോഗയിലൂടെ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ആയുഷിന്റെ പദ്ധതിയെ അഭിനന്ദിക്കുന്നു. അതേസമയം ആയുഷിന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെയും അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെയും തിരിച്ചറിയണം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: