ന്യൂദല്‍ഹി : രാമായണത്തിന് പിന്നാലെ മഹാഭാരതവും വീണ്ടും സംപ്രേഷണം ആരംഭിക്കുന്നു. 21 ദിവസം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാമയണവും മഹാഭാരതവും വീണ്ടും സംപ്രേഷണം ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളില്‍ നിന്നും വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും സംപ്രേഷണം ആരംഭിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
രാമായണം ശനിയാഴ്ച രാവിലേയും വൈകിട്ടും ഒമ്പത് മുതല്‍ 10 വരെ സംപ്രേഷണം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മഹാഭാരതവും പുനഃസംപ്രേഷണം ആരംഭിച്ചത്. ഉച്ചയ്ക്ക് 12നും വൈകീട്ട് ഏഴിനുമാണ് പുനഃസംപ്രേഷണം.
ബി.ആര്. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തില്‍ നിതീഷ് ഭരദ്വാജാണ് കൃഷ്ണനെ അവതരിപ്പിക്കുന്നത്. രൂപ ഗാംഗുലിയാണ് ദ്രൗപദി. 1988 ഒക്ടോബര്‍ 1990 ജൂണ്‍ 1990 വരെയാണ് മഹാഭാരതം സംപ്രേഷണം ചെയ്തത്.എല്ലാ കേബിള്‍ ഓപ്പററേറ്റര്മാരും നിര്‍ബന്ധമായും ദൂരദര്ശന് സംപ്രേഷണം ചെയ്യണമെന്നും കേന്ദ്ര മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: