പാഠം 27
അഹോ കഷ്ടം! അഹോ കഷ്ടം!
(ഇതു കഷ്ടം തന്നെ കഷ്ടം!)
മിത്രവര! തത്ര കാ വാര്‍ത്താഃ?
(കൂട്ടുകാരാ! അവിടെ എന്താ വാര്‍ത്ത)
ജനാഃ ന അനുസരന്തി ഭോഃ. നിയമപാലകാനാം കഷ്ടമേവ കഷ്ടം! (ജനങ്ങള്‍ അനുസരിക്കുന്നില്ല ഹേ! പോലീസുകാര്‍ക്ക് ബുദ്ധിമുട്ടു തന്നെ)
ആരോഗ്യപ്രവര്ത്തകാനാം അപി കാര്യം പശ്യതു (ആരോഗ്യ പ്രവര്‍ത്തകരുടെയും കാര്യം നോക്കു)
ദിനം ദിനം രുഗ്നാഃ ദ്വിഗുണിതാഃ ഭവന്തി. (രോഗം ബാധിച്ചവര്‍ ഓരോ ദിവസവും ഇരട്ടിയാവുന്നു.)
സര്‍വത്ര കാര്യം ദൃഢം ഭവേത്. ഭാവം തു മൃദു സ്യാത്. (എല്ലായ്പ്പോഴും കാര്യം ദൃഢമായിരിക്കണം എന്നാല്‍ ഭാവം കൊണ്ട് മൃദുത്വവും ഉണ്ടാവണം)
മുഖ്യസചിവഃ പ്രധാനമന്ത്രീ ച തഥാ നിര്‍ദ്ദിഷ്ടഃ ഖലു (മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇതല്ലെ പറഞ്ഞത് )
ബദ്ധാഞ്ജലിം കൃത്വാ വദതി ചേദപി കേചനമൂഢാഃ ന അവഗച്ഛന്തി, ന അനുസരന്തി
(കൈകൂപ്പി പറഞ്ഞാലും ചില മൂഢന്മാര് മനസ്സിലാക്കില്ല അനുസരിക്കില്ല)
തത്തു സത്യം. ലോകസ്യ ഗതിഃ ഏഷാ (അതു ശരി തന്നെ ലോകത്തിന്റെ പോക്കങ്ങിനെയാ)
അഹിത ചിന്തനം മാ കുരു. ലോകഹിതം മമ കരണീയം. (നല്ലതല്ലാത്തത് ചെയ്യരുത്. ലോകനന്മയ്ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കണം)
സുഭാഷിതം
വ്യാഘ്രീവ തിഷ്ഠതി ജരാ പരിതര്ജയന്തി
രോഗശ്ച ശത്രവ ഇവ പ്രഹരന്തി ദേഹം
ആയുഃ പരിസ്രവതി ഛിന്നഘടാദിവാംഭഃ
ലോകസ്തഥാപ്യഹിതമാചരതീതി സത്യം
(ജരയും നരയും പുലികളെപ്പോലെ ഗര്‍ജ്ജിച്ചുകൊണ്ട് (ശരീരത്തിന്) ചുറ്റും മദം പിടിച്ചപോലെനില്ക്കുന്നു. രോഗങ്ങള്‍ ശത്രുവിനെപ്പോലെ ദേഹത്തെ അടിച്ച് പൊട്ടിച്ചു കൊണ്ടേയിരിക്കുന്നു. പൊട്ടിയ കുടത്തില്‍ നിന്ന് വെള്ളം ചോര്‍ന്നു പോകുന്നതു പോലെ ആയുസ്സ് പൊയ്ക്കൊണ്ടിരിക്കുന്നു. എന്നിട്ടും ജനങ്ങള്‍ അരുതാത്തകാര്യങ്ങള് നിരന്തരം ചെയ്യുന്നു. ലോകത്ത് എന്തൊക്കെ നടന്നാലും മാനവരില്‍ ചിലര്‍ ഇതൊന്നും തങ്ങളെ ബാധിക്കാത്ത കാര്യമെന്ന പോലെ സ്വയം നാശത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്ന പ്രവൃത്തികള്‍ സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി ചെയ്യുന്നു എന്നു സാരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: