ഒന്നിനുമുകളില്‍ ഒന്നെന്ന തരത്തില്‍ പരശ്ശതം അടരുകളായിട്ടും എന്നാല്‍ പരസ്പരം ആഴത്തിലുള്ള ജൈവബന്ധം പുലര്‍ത്തുന്നതുമാണല്ലോ അത്.
അതില്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ തൊട്ട് ചെറുതും വലുതും വിവിധ വര്‍ണ്ണാകാരവികാരാദികളുമുള്ള ജീവിവര്‍ഗങ്ങളും തരുലതാദികളും, ആശ്ചര്യമുണര്‍ത്തുന്ന തരത്തില്‍, പരസ്പരം സഹജസാമഞ്ജസ്യം(natural balancing) പുലര്‍ത്തി സഹസ്രാബ്ദങ്ങളായി തലമുറ തലമുറകളിലൂടെ മഴക്കാടിന്റെ സ്വത്വം, തനിമ നിലനിര്‍ത്തി നിലനിന്നുപോരുന്നതു കാണാം. സ്വയംനിലനില്‍ക്കന്നതും സ്വയംപര്യാപ്തവും പരസ്പരപൂരകവും ആയ ഒരുപാരിസ്ഥിതികഘടനയാണത്((self-sustaining, self sufficient and complimentary ecosystem).). ഇവിടെ നാം കാണുന്ന മറ്റൊരു സവിശേഷത ആശയപരവും ആചാരാനുഷ്ഠാനപരവും സാമൂഹ്യപരവും ആയ ഈ ഘടന വ്യക്തതയാര്‍ന്നതിനു ശേഷമാണ് രാജനൈതിക (political) രംഗത്ത് രാജവംശങ്ങളും മറ്റും ഉദയം ചെയ്യുന്നത് എന്നതാണ്. പുരാവസ്തുശാസ്ത്രത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈരാജനൈതികപ്രക്രിയയെ ദിലീപ് കെ. ചക്രവര്‍ത്തി (India An Archaeological History) വിവരിക്കുന്നുണ്ട്. വിശദമായ വായനയ്‌ക്ക് An advanced History of India by R. C. Majumdar & H. C. Raychaudhuri & Kalikinkar Dutta, Macmillan India, Third Edition, 1973 എന്ന പുസ്തകം പ്രയോജനപ്പെടും ചെറിയ ചെറിയ നാട്ടുരാജ്യങ്ങളും ജനസഭകള്‍ നിയന്ത്രിക്കുന്ന ജനപദങ്ങളും മറ്റും രൂപപ്പെടുകയും ക്രമേണ അവന്തി, വത്സം, കോസലം, മഗധം തുടങ്ങിയ പ്രബലരാജവംശങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
ഇത്തരം ഭരണവ്യവസ്ഥകള്‍ ഉടലെടുത്തെങ്കിലും അവയുമായി ബന്ധപ്പെട്ട ഇവിടുത്തെ മൂല്യബോധം പാശ്ചാത്യമാതൃകയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്നു ദിലീപ് കെ. ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നുണ്ട്. ആധ്യാത്മികത (ആത്മാവിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍) ആദ്യവും അതു കഴിഞ്ഞ് രാജനീതിയും എന്ന ക്രമമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അതു കൊണ്ടുതന്നെ സ്വദേശികളും വിദേശികളുമായ രാജാക്കന്മാര്‍ മാറി മാറി ഭരിച്ചപ്പോഴും ഹിന്ദുതനിമ ഗംഗയാറു പോലെ ഇവിടെ ഇടതടവില്ലാതെ, അഭംഗുരം ഒഴുകി. പാശ്ചാത്യനാടുകളിലാവട്ടെ മതവും രാജനീതിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയോ പരസ്പരവിരുദ്ധചേരികള്‍ പോലെയോ ആണ് നിലക്കൊണ്ടത് എന്നു കാണാം തന്മൂലം അവിടുത്തെപ്പോലെ കുരിശുയുദ്ധങ്ങളോ ജിഹാദുകളോ ഇവിടെ അരങ്ങു തകര്‍ത്തില്ല. സാമ്പത്തികമായ അസമത്വങ്ങള്‍ ഇവിടുത്തെ ആധ്യാത്മികഅന്തരീക്ഷത്തെ കലുഷിതമാക്കിയില്ല. സെക്കുലറിസം എന്ന വാക്കിനു തുല്യമായ പദം ഇവിടെ കണ്ടുപിടിക്കേണ്ടി വന്നില്ല (എം. ജി. എസ്. നാരായണന്‍, ദേശീയതയുടെ സാംസ്‌കാരികമാനങ്ങള്‍, H&C Books, വെളുത്താട്ടു കേശവന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017ഫെബ്രുവരി 12)
പ്രതികരിക്കാൻ ഇവിടെ എഴുതുക: