Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി എല്ലാം കേന്ദ്രം പറയും; സംസ്ഥാനങ്ങള്‍ നടപ്പിലാക്കണം; ദുരന്തനിവാരണ നിയമം പ്രാബല്യത്തില്‍; നിയന്ത്രണങ്ങള്‍ പൂര്‍ണമായും ആഭ്യന്തരമന്ത്രാലയത്തിന്

ആക്റ്റ് നിലവില്‍ വന്നത്തോടെ കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട സകല നിയന്ത്രണങ്ങളുടെയും ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കേന്ദ്രം ഏറ്റെടുത്തു. ഇന്നലെ മുതല്‍ 21 ദിവസത്തേക്കാണ് ഈ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തിലുള്ളത്. നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 07:46 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലം പ്രഖ്യാപിച്ച എന്‍.ഡി.എം.(ദേശീയ ദുരന്തനിവാരണ നിയമം) ആക്ട് രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ പൂര്‍ണ ലോക്ഡൗണ്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് അഭ്യന്തരമന്ത്രാലയം എന്‍.ഡി.എം.എ. പ്രഖ്യാപിച്ചത്.

ആക്റ്റ് നിലവില്‍ വന്നത്തോടെ കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട സകല നിയന്ത്രണങ്ങളുടെയും ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കേന്ദ്രം ഏറ്റെടുത്തു. ഇന്നലെ മുതല്‍ 21 ദിവസത്തേക്കാണ് ഈ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തിലുള്ളത്. നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

എന്‍.ഡി.എം. ആക്ടിന്റെ 51 മുതല്‍ 60 വരെയുള്ള സെഷനുകള്‍ പ്രകാരം നിയമ ലംഘനം നടത്തുകയോ, കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്നു. ഇതിനു പുറമെ നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 188-ാം സെഷന്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Also Read: കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി മാറി; പൂര്‍ണ നിയന്ത്രണം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു; സര്‍വസജ്ജമായി സൈന്യവും

Also Read: ‘എല്ലാ നിയന്ത്രണവും ഇനി കേന്ദ്രസര്‍ക്കാരില്‍; 144 രാജ്യം മുഴുവനും നടപ്പാക്കി’; ഉത്തരവ് പുറത്തിറക്കി കേന്ദ്രആഭ്യന്തരമന്ത്രാലം

ദുരന്തനിവാരണ ആക്ടിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകളിലെ കുറ്റവും ശിക്ഷയും ഇപ്രകാരമാണ്:

51) തടസപ്പെടുത്തുന്നതിന്

കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന ജീവനക്കാരനോ-ഉദ്യോഗസ്ഥനോ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും ഒരാള്‍ ഒരു വര്‍ഷം വരെ തടവോ പിഴശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. അയാളുടെ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചാല്‍ തടവ് ശിക്ഷ രണ്ടു വര്‍ഷമാകും.

52) വ്യാജ നഷ്ടപരിഹാരത്തിന്

നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെയോ, ദേശീയ-സംസ്ഥാന-ജില്ലാ അതോറിറ്റികളെയോ വ്യാജരേഖകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.

53) കൈക്കൂലി-ഭീഷണി

കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ നഷ്ടപരിഹാരം നേടാന്‍ വേണ്ടി കൈക്കൂലി കൊടുക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കും.

54) വ്യാജ മുന്നറിയിപ്പ്/സന്ദേശം

രോഗത്തെയോ-അപകടത്തെയോ-അത്യാഹിതത്തെയോ കുറിച്ച് വ്യാജ മൂന്നറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയാല്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷലഭിക്കും.

55) വകുപ്പുകള്‍ നടത്തുന്ന ക്രമക്കേടുകള്‍

ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകകള്‍ വരുത്തുന്ന ക്രമക്കേടുകള്‍ക്ക് വകുപ്പ് മേധാവിയെ കുറ്റക്കാരനായി നിശ്ചയിച്ച് ശിക്ഷിക്കും അല്ലെങ്കില്‍ തന്റെ അറിവോടെയല്ല ക്രമക്കേട് നടന്നതെന്നോ, ക്രമക്കേട് തടയാന്‍ താന്‍ ശ്രമിച്ചുവെന്നോ ചുരുങ്ങിയ കലാവധിക്കുള്ളില്‍ മേധാവി തെളിയിക്കണം.

ഇനി ക്രമക്കേടിന് ഒത്താശ ചെയ്തതു വകുപ്പു മേധാവിയല്ലാതെ വകുപ്പിലെ മറ്റേതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കില്‍ അയാളും ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന് മറ്റ് ഉദ്യോഗസ്ഥരും ശിക്ഷയ്‌ക്കു പാത്രമാകും.

56) ജോലിയില്‍ കൃത്യവിലോപം/പരാജയം

അടിയന്തര സാഹചര്യത്തില്‍ ചുതലയേല്‍പ്പിച്ച ജോലിയില്‍ കൃത്യവിലോപം വരുത്തുകയോ, പരാജയപ്പെടുകയോ, ജോലിക്ക് ഹാജരാകാതിരിക്കുകയോ, പിന്മാറുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടികള്‍ക്കു പുറമേ ഒരു വര്‍ഷം വരെ തടവിനും പിഴ ശിക്ഷയ്‌ക്കും വിധിക്കും

57) ആജ്ഞാപത്രം ലംഘിക്കുക

ദുരന്തനിവാരണ ആക്ട് 65(ദുരിതാശാ്വസപ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങളോ, കെട്ടിടങ്ങളോ, സ്ഥാപനങ്ങളോ പിടിച്ചെടുക്കാനുള്ള അധികാരം) അനുസരിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ ആജ്ഞാപത്രം ലംഘിക്കുന്നവര്‍ക്ക് ഒര വര്‍ഷം വരെ തടവോ പിഴശിക്ഷയോ രണ്ടും കൂടിയോ ലഭിക്കും

58) കമ്പനികളുടെ ക്രമക്കേട്

ദുരന്തനിവാരണത്തിനിടെ ഏതെങ്കിലും കമ്പനിയോ കോര്‍പറേറ്റ് സ്ഥാപനങ്ങളോ ക്രമക്കേട് കാട്ടുകയോ നിയമം ലംഘിക്കുകയോ ചെയ്താല്‍ ആ കൃത്യം നടന്ന സമയത്ത് കമ്പനിയില്‍ ജോലി ചെയ്തിരുന്ന എല്ലാവരും, കൂടാതെ കമ്പനിയുടെ ഇന്‍ചാര്‍ജും ഈ സെഷന്‍ പ്രകാരം കുറ്റക്കാരാണ്.

59) പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതി

സെക്ഷന്‍ 55, 56 പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രോസിക്യൂട്ട് ചെയ്യരുത്.

60) കുറ്റകൃത്യത്തെക്കുറിച്ചുള്ള അറിവ്

ദേശീയ അതോറിറ്റി, സ്റ്റേറ്റ് അതോറിറ്റി, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ അതോറിറ്റി അല്ലെങ്കില്‍ ഇതിനായി അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച അതോറിറ്റികളോ സര്‍ക്കാരുകളോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന പരാതിയിലോ, മേല്‍പ്പറഞ്ഞ അതോറിറ്റികളോ, സര്‍ക്കാരുകളോ ഉദ്യോഗസ്ഥനോ നിശ്ചിത രീതിയില്‍ മുപ്പത് ദിവസത്തില്‍ കുറയാത്ത കാലാവധിക്കുള്ള നല്‍കിയ നോട്ടീസ് കൈപ്പറ്റിയ വ്യക്തിയോ നല്‍കുന്ന പരാതിയിലോ അല്ലാതെ ഒരു കോടതിക്കും ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള അറിവ് വച്ചു കേസെടുക്കാനാകില്ല.

Tags: amit-shahmodi governmentcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)
India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.