ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്ക്കാര്ക്കാര് ശരിയായ ദിശയിലാണ് സഞ്ചരിക്കുതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജ് ശരിയായ ദിശയിലുള്ള ഒരു ചുവടുവെയ്പ്പാണ്. ലോക്ക് ഡൗണിന്റെ ആഘാതം വഹിക്കുന്ന കര്‍ഷകര്‍, ദിവസവേതനക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവരോട് ഭാരതം കടപ്പെട്ടിരിക്കുന്നു. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വ്യപനത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യം അടച്ചിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണപിന്തുണ നല്‍കുന്നതായും സോണിയ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. നിലവില്‍ നല്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുണിത്. അഞ്ച് കിലോ അരിയോ ഗോതമ്പ് ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: