കോഴിക്കോട്: കോറോണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് വെള്ളയിൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ മദ്യം ഇറക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ജനം ചാനൽ സംഘത്തിന് നേരെ സിഐടിയു അക്രമം. റിപ്പോർട്ടർ എഎൻ അഭിലാഷ്, ക്യാമറമാൻ കെ.ആർ മിഥുൻ എന്നിവരെയാണ് ഒരു സംഘം സിഐടിയു ഗുണ്ടകൾ അക്രമിച്ചത്. അഭിലാഷിന്റെ കരണത്തടിക്കുകയും മാസ്ക് പിടിച്ചുപറിക്കുകയും ചെയ്തു.
സിറാജ്, സവാദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മാധ്യമ പ്രവർത്തകരെ അക്രമിച്ചത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് തടഞ്ഞ അക്രമിസംഘം അഭിലാഷിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ച വാങ്ങുകയും ചെയ്തു. ഗോഡൗണിലെ ദൃശ്യങ്ങൾ എടുക്കാൻ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് മാധ്യമ സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് സംഘം ആക്രോശിക്കുകയായിരുന്നു.ക്യാമറയിൽ നിന്ന് ഫിലിം ഊരി നൽകാതെ പോകാൻ പറ്റില്ലെന്ന് സംഘം ശഠിക്കുകയായിരുന്നു.പോലീസെത്തിയാണ് മാധ്യമ സംഘത്തെ രക്ഷിച്ചതെങ്കിലും അക്രമിസംഘത്തെ പോലീസ് കസ്റ്ററ്റഡിയിലെടുത്തില്ല.
അകമത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ എന്നിവർ അപലപിച്ചു.
















