ഭോപ്പാല്‍: രാജിക്കാര്യം പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ചുുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും മകള്‍ക്കും കൊറോണ. മാര്‍ച്ച് 20ന് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജേണലിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരും നേതാക്കളുമെല്ലാം ആശങ്കയിലായി. വിവരം പുറത്തുവന്നതോടെ കമല്‍നാഥ് സ്വയം ക്വാറന്റൈനിലായി. മൂന്ന് മാസത്തിനുള്ളില്‍ 20,000ലധികം പേര് മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 4,40,359 ആയി. 1,12,032 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.
സ്പെയ്ന്‍, ഫ്രാന്‍സ്, ഇറാന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വൈറസിന്റെ വ്യാപനം ഇറ്റലിയുടെ അതേ വഴിയിലെന്നാണ് സൂചന. ഇറ്റലിയില്‍ മരണം 6,820 ആയി. രോഗബാധിതര്‍ 69,176. ചൊവ്വാഴ്ച 743 പേരാണ് മരിച്ചത്. 8,326 പേര്‍ക്കാണ് ഇവിടെ രോഗം ഭേദമായത്. 3,393 പേര് ഗുരുതരാവസ്ഥയിലാണ്. 47,610 പേര്‍ക്ക് രോഗം ബാധിച്ച സ്പെയ്നിലെ അവസ്ഥ ഭയാനകമാകുന്നു. ഇവിടെ ഇതുവരെ 3,434 പേര് മരിച്ചു. ചൊവ്വാഴ്ച മാത്രം 738 പേര് മരിച്ചു. 5,367 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കഴിഞ്ഞ ദിവസം 225 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയില്‍ 55,081 പേരാണ് വൈറസ് ബാധിതരായുള്ളത്. മരണം 785 ആയി. ഒരു ദിവസം കൊണ്ട് ആയിരം കവിഞ്ഞേക്കും. ഇറാനില്‍ മരണം രണ്ടായിരം കടന്നു, 2,077. കഴിഞ്ഞ ദിവസം മാത്രം 143 പേര് മരിച്ചു. പുതിയതായി 2,206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 27,017 ആയി.
22,304 പേര്‍ക്ക് രോഗം ബാധിച്ച ഫ്രാന്‍സില്‍ മരണം 1100 ആയി. 3,281 പേര്‍ക്ക് രോഗം ഭേദമായി. ഇനിയും നിയന്ത്രാണാധീനമായിട്ടില്ലെന്നാണ് സൂചന. ജര്‍മനിയില്‍ പുതിയ 2,713 കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരുടെ എണ്ണം 35,704. ആകെ 181 മരണം. ചികിത്സയിലുള്ള 31,983 പേരില്‍ 23 പേരുടെ നില ഗുരുതരമാണ്.
ദക്ഷിണ കൊറിയയില്‍ ആറ് പേര്‍കൂടി മരിച്ചു. ആകെ മരണം 126 ആയി. നൂറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 3,730 പേര്‍ക്ക് രോഗം ഭേദമായി. ബ്രിട്ടനില്‍ സ്ഥിതി വഷയാളിക്കൊണ്ടിരിക്കുകയാണ്. 8,277 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകകരിച്ചത്. 433 പേര് മരിച്ചു. 135 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 20 പേരുടെ നില ഗുരുതരം.
പാക്കിസ്ഥാനില്‍ രോഗബാധിതര്‍ ആയിരം കടന്നു. കഴിഞ്ഞ ദിവസം 50 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മരണം എട്ടായി. ഫിലിപ്പൈന്‍സിലും ഇന്തോനേഷ്യയിലും കഴിഞ്ഞ ദിവസം മൂന്ന് പേര് വീതമാണ് മരിച്ചത്. ഫിലിപ്പൈന്‍സില്‍ 84, ഇന്തോനേഷ്യയില്‍ 104 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: