ന്യൂദല്‍ഹി : ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ആര്‍എസ്എസ്. ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ബോധ വത്കരണം നടത്തും. ഇതിനായി പ്രാദേശിക തലം മുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നും ആര്‍എസ്എസ്.
ഭരണകൂട നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കൊറോണ വൈറസ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കും. കൂടാതെ രാജ്യത്തെ 70000ത്തോളം ശാഖകളുടെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കായി ഭക്ഷണവും, സാനിറ്റൈസര്‍, മാസ്ക്, സോപ്പ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ ആശങ്ക പടരാതിരിക്കുന്നതിനാണ് ബോധവത്കരണം നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനുമായി കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സാമൂഹിക ബോധവത്കരണത്തിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ സേവാഭാരതി, ആരോഗ്യ ഭാരതി, നാഷണല്‍ മെഡികോസ് ഓര്ഗനൈസേഷന്(എന്‍എംഒ) എന്നിവയുടെ മൂന്ന് പ്രതിനിധികളാണ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: