ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊട്ടാര വൃത്തങ്ങള്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. നിലവില്‍ സ്കോട്ട്ലാന്‍ഡിലെ വസതിയില്‍ കോറന്റൈനിലാണ് രാജകുമാരനും ഭാര്യയും.
കൊറോണ വൈറസ്ബാധ ഭയന്ന് ബ്രിട്ടീഷ് രാജ്ഞി ദിവസങ്ങള്‍ക്ക് മുമ്പ് ബെക്കിംങ്ഹാം കൊട്ടാര വാസം ഉപേക്ഷിച്ചിരുന്നു. പരിചാരകരില്‍ ഒരാളുടെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നായിരുന്നു നടപടി. വിന്‍സ്ഡര്‍ കൊട്ടാരത്തിലേക്ക് താമസം മാറ്റിയെങ്കിലും രാജ്ഞിക്ക് വൈറസ് ബാധയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ്ഭീഷണിയില് നട്ടം തിരിയുകയാണ് ബ്രിട്ടണ്. 422 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 8,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ്ബാധ പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: