തിരുവനന്തപുരം : ലോക്ഡൗണ്‍ ലംഘിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത എസ്ഐക്കെതിരെ കേസെടുക്കുന്നു. പാറശാല ഇഞ്ചിവിളയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഇഞ്ചിവിളയില്‍ പരസ്യമായി വിലക്ക് ലംഘിച്ച് ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. പാറശാല എസ്ഐ ശ്രീലാല്‍ സ്ഥലത്തെത്തി ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് വകവെയ്ക്കാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടെ തന്നെ തുടരുകയും എസ്ഐയെ അസഭ്യവും വിളിച്ചു. പിന്നീട് പോലീസ് ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചപ്പോള്‍ അതില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്ന് ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നത്. എസ്ഐക്കെതിരെ കേസെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ആണെന്നും സൂചനയുണ്ട്. എന്നാല്‍ ലോക് ഡൗണ്‍ ലംഘിച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി കൈക്കൊള്ളുമെന്ന നിലപാടിലാണ് സ്റ്റേഷന് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: