പൂഞ്ഞാര്‍: ഐസൊലേഷനില്ഡു നിന്നും ഒരാള്‍ ഈരാറ്റുപേട്ട കളത്തൂക്കടവിലെത്തിയത് ആശങ്ക പരത്തി. ബന്ധുവീട്ടുകാര്‍ തിരസ്കരിച്ചതോടെ ഒരു പകല്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞ ഇയാളെ ഒടുവില്‍ മേലുകാവില്‍ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലാക്കി.
തിങ്കളാഴ്ച വൈകുന്നേരമാണ് കാസര്‍കോഡു നിന്നും മധ്യവയസ്കന് നാട്ടിലെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ കളത്തുക്കടവിലെ ബന്ധുവീട്ടിലെത്തിയതെന്നാണ് വിവരം. എന്നാല്‍ വീട്ടുകാര്‍ ഇയാളെ സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ടൗണില്‍ എത്തിയ ഇയാള്‍ കാസര്‍കോട്ടു നിന്നാണെന്ന് വിവരം പരന്നതോടെ ആശങ്ക ഉയരുകയായിരുന്നു.
അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും മലബാറിലേക്ക് മടങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു. ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്ര നടന്നില്ല. രാത്രി കടത്തിണ്ണയിലാണ് ഇയാള്‍ കഴിച്ചു കൂട്ടിയത്. വിവരം അറിഞ്ഞ് രാവിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മേലുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ റൂം തയാറാക്കി ഇയാളെ അവിടേയ്ക്ക് മാറ്റി.
ഇടമറുക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സരള, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കോശി, ഹെഡ് ക്ലര്‍ക്ക് ഇന്ദു, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: