തിരുവനന്തപുരം: കൊറോണ ബാധയില്‍ സംസ്ഥാന ഖജനാവ് കാലിയായതോടെ പിച്ചും പേയും പറഞ്ഞ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കൈയില്‍ പണമില്ലാതായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉറഞ്ഞ്തുള്ളിയും സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുമാണ് ഇക്കുറി രംഗത്ത് എത്തിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ചവരെ സുഖപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജനതാ കര്‍ഫ്യൂ ദിവസം കൈയടിച്ചും മണികളും ശംഖനാദവും മുഴക്കിയും പാത്രങ്ങള്‍ കൊട്ടിയും ജനങ്ങള്‍ ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചു. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വലുതാണ് ഈ അനുമോദനം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ പാട്ടകൊട്ടല്‍ എന്നു വിശേഷിപ്പിച്ചാണ് തോമസ് ഐസക് ഇന്നലെ രംഗത്തു വന്നത്. പാട്ടകൊട്ടല്‍ നടത്തിയിട്ട് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക് പറഞ്ഞത്.
ആരോഗ്യ മേഖലയില്‍ എങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണ മെന്നുമാണ് ഐസക്കിന്റെ ആവശ്യം. തന്നോട് ആലോചിക്കാതെ കൊറോണ പാക്കേജായി മുഖ്യമന്ത്രി പിണറായി വിജയന് 20,000 കോടിരൂപ പ്രഖ്യാപിച്ചതിന്റെ പണം കണ്ടെത്താനാകാതെ വട്ടം കറങ്ങുകയാണ് ഐസക്ക്.
മഹാമാരിയെക്കുറിച്ച് ഐസക്കിന് പുറമെ ദു:ഖവും അകമെ സന്തോഷവുമായിരുന്നു. കോറോണയില്‍ തൂങ്ങി വര്‍ഷാദ്യത്തില്‍ കൊടുത്തു തീര്‍ക്കേണ്ട പണമൊന്നും നല്‍കേണ്ട. ട്രഷറിയെ ചൊല്ലി വേവലാതിപ്പെടേണ്ട. ഇങ്ങനെ സന്തോഷിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് മുഖ്യമന്ത്രിയുടെ കൊറോണ പാക്കേജ്. അതില്‍ പ്രധാന പ്രഖ്യാപനം കരാറുകാര്‍ക്ക് നല്‍കാനുള്ള തുക 1400 കോടി രൂപ നല്‍കും എന്നതായിരുന്നു. ക്ഷേമ പെന്‍ഷനില്‍ ആറുമാസത്തെ കുടിശ്ശികയില്‍ രണ്ട് മാസത്തെ പെന്ഷന്, എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും പത്ത് കിലോ റേഷന്‍, 25 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്കുന്ന ഹോട്ടലുകള്‍. ഇതിനെല്ലാം ഐസക്ക് അടിയന്തമരായി പണം കണ്ടെത്തണം. പാക്കേജിലെ മറ്റൊരു ഇനമാണ് തൊഴിലുറപ്പ് പദ്ധതി കുടിശ്ശക തുക അടിയന്തരമായി കേന്ദ്രം നല്‍കണമെന്നാണ് ഐസക്കിന്റെ ആവശ്യം. ഈ തുക കിട്ടിയാല്‍ മാത്രമേ വകമാറ്റി ചിലവഴിച്ച് പാക്കേജില്‍ ചിലതെങ്കിലും നടപ്പിലാക്കാന്‍ സാധിക്കൂ.
റേഷന്‍ എന്നു ലഭിക്കുമെന്ന് ആള്ക്കാര് ചോദിച്ചു തുടങ്ങി. ക്ഷേമ പെന്‍ഷന്‍കാര്‍ സഹകരണ സംഘങ്ങളിലും കയറി ഇറങ്ങുന്നു. 25 രൂപയുടെ ഉച്ചഭക്ഷണം എവിടെയെന്നും തിരക്കുന്നു. ഇതിലേക്കായി പണം എവിടെ നിന്നെങ്കിലും കണ്ടെത്തണം. അതിനാലാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഐസക്കിന്റെ ആരോപണങ്ങള്‍. കൊറോണ ചികിത്സാ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ പണം ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദവും നല്കി. എന്നാല്‍ വക മാറ്റി ചിലവഴിക്കാന്‍ സാധിക്കുകയുമില്ല. അതിനാല്‍ ജനങ്ങളുടെ മുന്നില്‍ പിടിച്ചു നില്ക്കണമെങ്കില് കേന്ദ്രസര്‍ക്കാരിനെതിരെ പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: