Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കൃഷിഭൂമിയെ പരീക്ഷണശാലയാക്കിയ കർഷകൻ

മൂന്നു വർഷത്തെ പ്രവാസി ജീവിതപാഠം നാട്ടിലെ സ്വന്തം കൃഷിയിടത്തെ പരീക്ഷണശാലയാക്കുകയാണ് നൂറനാട് പാലമേൽ പണയിൽ രാജീവ് ഭവനത്തിൽ രവി എന്ന കർഷകൻ.പുല്ലു മുളയ്‌ക്കാത്ത മരുഭൂമിയിൽ മനോഹരമായി കൃഷിഭൂമി ഒരുക്കാമെങ്കിൽ എന്തു കൊണ്ട് പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു ഗ്രാമത്തിലും ഇത് ആയിക്കൂടാ?. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രവി തന്റെ കൃഷിയിടത്തിലൂടെ കാട്ടിത്തരുന്നത്.

എം.എസ്. സനല്‍കുമാര്‍byഎം.എസ്. സനല്‍കുമാര്‍
Mar 24, 2020, 10:37 pm IST
inAgriculture
രവി തന്റെ കൃഷിയിടത്തിൽ വിളഞ്ഞു പാകമായ ചോളത്തിനൊപ്പം

രവി തന്റെ കൃഷിയിടത്തിൽ വിളഞ്ഞു പാകമായ ചോളത്തിനൊപ്പം

ചാരുംമൂട്: മൂന്നു വർഷത്തെ പ്രവാസി ജീവിതപാഠം നാട്ടിലെ സ്വന്തം കൃഷിയിടത്തെ പരീക്ഷണശാലയാക്കി മാറ്റാൻ രവി എന്ന കർഷകന് സാധിച്ചു.നൂറനാട് പാലമേൽ പണയിൽ രാജീവ് ഭവനത്തിൽ രവി (62) എന്ന പച്ചക്കറി കർഷകൻ തന്റെ കൃഷിഭൂമിയിൽ പൊന്നുവിളയ്‌ക്കാൻ ശ്രമിക്കുകയാണിപ്പോൾ. 

1983ൽ സൗദിഅറേബ്യയിലെ അറിയപ്പെടുന്ന അവിടുത്തെ അറബിയുടെ കൃഷിത്തോട്ടത്തിന്റെ മേൽനോട്ടച്ചുമതലക്കാരനായി ജോലിക്ക് പ്രവേശിച്ച രവി  മണലാരണ്യത്തിൽ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന വിശാലാമായ തോട്ടത്തെ അതിശയത്തോടെ പഠിക്കുകയായിരുന്നു. മൂന്നു വർഷത്തെ പ്രവാസി ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സുനിറയെ സ്വപ്‌നമായിരുന്നു. പുല്ലു മുളയ്‌ക്കാത്ത മരുഭൂമിയിൽ ഇത്ര മനോഹരമായി കൃഷിഭൂമി ഒരുക്കാമെങ്കിൽ എന്തു കൊണ്ട് പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു ഗ്രാമത്തിലും ഇത് ആയിക്കൂടാ?. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രവി നമുക്ക് കാട്ടിത്തരുന്നത്. 

തമിഴ്‌നാട്ടിലും, ആന്ധ്രയിലും, കർണ്ണാടകയിലും, പഞ്ചാബിലും, ഹരിയാനയിലും കൃഷി ചെയ്യുന്ന ചോളം, അമര, ഉഴുന്ന്, തക്കാളി, കുക്കുമ്പർ, കടല, സവാള, ഉരുളക്കിഴങ്ങ്, ക്യാരറ്റ് തുടങ്ങി എല്ലാം പരീക്ഷണാടിസ്ഥാനത്തിൽ രവിയുടെ കൃഷിയിടത്തിലുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശിക്കു സമീപമുള്ള ചുരണ്ട എന്ന സ്ഥലത്തു നിന്നുമാണ് കൃഷിക്കാവശ്യമായ വിത്തുകൾ വാങ്ങുന്നത്. തികച്ചും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു കൃഷി ചെയ്യുന്ന രവി കിടനാശിനികളും വിഷവിത്തുകളും ഉപയോഗിച്ചുള്ള ആദായകരമായ വിളവെടുപ്പിനില്ലന്നു ശപഥം ചെയ്യുന്നു. വീടിനോടു ച്ചേർന്നുള്ള എൺപത് സെന്റ് സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്തുമായിട്ടാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ പച്ചക്കറികളാണ് പാലമേൽ കാർഷിക വിപണിയിൽ വില്പനക്കായി അധികമായി എത്താറുള്ളത്. പാലമേൽ എ ഗ്രേഡ് കാർഷിക വിപണിയുടെ ജോ: സെക്രട്ടറി, സമൃദ്ധി പച്ചക്കറി ക്ലസ്റ്ററിന്റെ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചുവരുന്നു. 

പാലമേൽ കൃഷി ഓഫീസർ  രാജശ്രീയുടേയും വസ്തു പാട്ടത്തിനു തന്നു സഹായിച്ച രാധാകൃഷ്ണനുണ്ണിത്താൻ-രാധിക ദമ്പതികളുടേയും പൂർണ്ണ സഹായ സഹകരണങ്ങളാണ് തന്റെ കൃഷിയെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് എത്തിക്കുന്നതെന്നു സാക്ഷ്യപ്പെടുത്തുകയാണ് രവിയെന്ന ഈ തനി നാട്ടിൻപുറത്തുകാരനായ കർഷകൻ. അന്യസംസ്ഥാന വിളകൾക്കൊപ്പം നമ്മുടെ നാടൻ പച്ചക്കറികളായ പയർ, പാവൽ, നിത്യവഴുതനം, വെണ്ട, വഴുതന, മത്ത, ചുരയ്‌ക്ക, ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, മരച്ചീനി, ചീര എന്നിവയും ധാരാളമായി തഴച്ചുവളരുന്നു. ഭാര്യ രമണിയും മക്കളായ രാജിയും, രാജീവും അച്ഛനെ സഹായിക്കാൻ കൂടെയുണ്ട്.

Tags: krishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.