ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇന്നു രാത്രി 12 മുതലാണ് ലോക്ഡൗണ്‍ നടപ്പിലാകുക. 21 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും 21 ദിവസം പുറത്തിറങ്ങുന്നത് മറക്കണം. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ആറ് സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഭാഗികമായ ലോക്ഡൗണിലേക്ക് പോയിട്ടുണ്ട്. കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.
കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി ഇന്ന് ഉച്ചയോടെ മാറ്റിയിരുന്നു. ആരോഗ്യ മന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കാര്യങ്ങള്‍ വിശദീകരിച്ചിരുന്ന സാഹചര്യങ്ങള്‍ മാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിരുന്നു.
രാജ്യത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം അതിശക്തമായ ഇടപെടലുകളിലേക്ക് കടന്നത്. രാജ്യത്തെ അവസ്ഥ കൈവിട്ടു പോയാല്‍ ഇടപെടാന്‍ സൈന്യവും സജ്ജമാണ്. സൈനിക മേധാവിമാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അമേരിക്കയും ചൈനയും ഇറ്റലിയും ഇറാനുമടക്കമുള്ള ലോക രാജ്യങ്ങള്‍ പലതും സൈന്യത്തെ പൂര്ണനിയന്ത്രണമേല്പ്പിച്ചിട്ട് നാളുകളായി. ജനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ വരുന്നതോടെയാണ് ഈ രാജ്യങ്ങള്‍ സൈന്യം രംഗത്തിറങ്ങിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ഇന്നലെ സംസ്ഥാന ഡിജിപിമാരുമായി വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചു. വിവിധ സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ചുള്ള അറസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആറ് സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഭാഗികമായ ലോക്ഡൗണിലേക്ക് പോയിട്ടുണ്ട്. കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: