തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം മാര്‍ച്ച് 31ന് ശേഷം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത് .
കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 27 നും കാസര്‍ഗോഡ് ഏപ്രില്‍ ആറിന് പ്രസിദ്ധീക്കാനാണ് നിലവില്‍ തീരുമാനിച്ചിരുന്നത്. വോട്ടര്‍പട്ടിക സംബന്ധിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് 31ന് ശേഷം സ്ഥിതി വിലയിരുത്തി അറിയിക്കുന്നതാണ് .
















