തിരുവനന്തപുരം; കൊവിഡ് 19 പ്രതിരോധിക്കുക, വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർഡോം, CODE-VID-19 എന്ന പേരിൽ ഓൺലെൻ ഹാക്കത്തോൺ നടത്തുന്നു. ഇന്ത്യയിലുടനീളമുള്ള സാങ്കേതിക വിദഗ്ദരിൽ നിന്നും കേരള പൊലീസ് ഇതിനായി സഹായം അഭ്യർത്ഥിച്ചു.
പോരാട്ടത്തിന് മുന്നോട്ട് വന്ന് സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിൽ കൊറോണ വൈറസ് ഫലപ്രദമായി പ്രതിരോധിക്കാൻ പൊലീസിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരം കണ്ടെത്തുക എന്നതാണ് ഓൺലൈൻ ഹാക്കത്തോണിന്റെ ലക്ഷ്യം.
അതിനായി കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിന് സാങ്കേതിക രീതിയിലൂടെ തയ്യാറാക്കിയ മാർഗ നിർദ്ദേശങ്ങളും ആശയങ്ങളും 29.03.2020 നു മുമ്പായി സമർപ്പിക്കണം. റജിസ്ട്രേഷൻ ലിങ്ക് :
















