നാഗ്പ്പൂര്‍: കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്ന് സര് കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി.
സ്വയംസേവകര്‍ ഏതാനും പേരുള്ള ചെറു കൂട്ടമുണ്ടാക്കി, ജനങ്ങള്‍ക്കിടയില്‍ ശുചിത്വം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ബോധവത്കരണം നടത്തണം. ആവശ്യക്കാര്‍ക്ക് ആഹാരവസ്തുക്കള്‍ എത്തിച്ചു നല്‍കണം. പ്രാദേശിക ഭരണസംവിധാനവുമായും പൊതുപ്രവര്‍ത്തകരുമായും സമ്പര്‍ക്കം ചെയ്ത്, അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അറിഞ്ഞുവേണം സഹായം ലഭ്യമാക്കാന്‍. സര്‍ക്കാരുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സഹകരിക്കണം, അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: