ചെന്നൈ: സംസ്ഥാനത്ത് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 1000 രൂപ വീതം നല്കാന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി. സാമ്പത്തിക സഹായത്തിനു പുറമെ അരി, പഞ്ചസാര ഉള്‍പ്പെടയുള്ള അവശ്യവസ്തുക്കള്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി നീണ്ടനിര ഒഴിവാക്കന്‍ ടോക്കണ്‍ നല്‍കിയാകും ഇവ വിതരണംചെയ്യുക. ഇന്നലെ മൂന്നുപേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. ഇതേതുടര്‍ന്നാണ് സംസ്ഥാനം മുഴുവന്‍ മാര്‍ച്ച് 31വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: