Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് നിയന്ത്രണം കടുപ്പിച്ചു; ഇന്നുമുതല്‍ നിരോധനാജ്ഞ

സ്‌പെയ്‌നില്‍ നിന്നെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിക്ക് കൊറോണ സ്ഥീരികരിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഇന്നലെ മുതല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. അല്ലാത്തപക്ഷം തിരിച്ച് പോകാനാണ് നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 12:39 pm IST
in India

പാലക്കാട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. വാളയാറിനും കോയമ്പത്തൂര്‍ ചാവടിക്കുമിടയിലുള്ള സ്ഥലത്തേക്ക് പരിശോധന മാറ്റി. കേരളത്തില്‍ നിന്നുള്ള അത്യാവശ്യ സര്‍വീസ് വാഹനങ്ങളൊഴികെ മറ്റെല്ലാ വാഹനങ്ങളും ഇവിടെ നിന്ന് തന്നെ മടക്കും.

കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളെ വാളയാര്‍ അതിര്‍ത്തി വഴി കടത്തിവിടുന്നില്ല. ഇതോടെ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിരവധി ചരക്ക് വാഹനങ്ങളാണ് വാളയാറില്‍ കുടുങ്ങിയത്. കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയില്ലെന്ന് ചീഫ് സെക്രട്ടറിതല ചര്‍ച്ചയിലെ ഉറപ്പ് പാലിക്കാതെയാണ് തമിഴ്നാടിന്റെ നടപടി. കേരളത്തില്‍ നിന്നുള്ള സ്വകാര്യവാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വാളയാറില്‍ നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ചരക്ക് ഗതാഗതത്തിന് തടസമുണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. നിലവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. ദേശീയപാതയ്‌ക്ക് സമീപം മണ്ണിട്ട് നിരത്തിയാണ് നിയന്ത്രണ സംവിധാനമൊരുക്കിയത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തുന്ന ലോറികള്‍ ചരക്ക് ഇറക്കി തമിഴ്നാട്ടിലേക്ക് തിരിച്ചു മടങ്ങുമ്പോള്‍ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. അല്ലാത്ത വാഹനങ്ങള്‍ തിരിച്ചയയ്‌ക്കും.  

സ്‌പെയ്‌നില്‍ നിന്നെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിക്ക് കൊറോണ സ്ഥീരികരിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഇന്നലെ മുതല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. അല്ലാത്തപക്ഷം തിരിച്ച് പോകാനാണ് നിര്‍ദേശം.  

തമിഴ്‌നാട് ആരോഗ്യ വകുപ്പ്, റവന്യൂ, പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട് അതിര്‍ത്തിയായ ചാവടിയില്‍ കര്‍ശന പരിശോധനയ്‌ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. ഞായറാഴ്ച ജനത കര്‍ഫ്യൂവായതിനാല്‍ ഒഴിഞ്ഞ കിടന്ന വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ വീണ്ടും തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ വരാന്‍ തുടങ്ങിയതോടെ ഇന്നലെ പുലര്‍ച്ചെ നല്ല തിരക്ക് അനുഭവപ്പെട്ടു. വാളയാറില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലും കര്‍ശന പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.

ഇന്നുമുതല്‍ നിരോധനാജ്ഞ

പാലക്കാട്: തമിഴ്‌നാട്ടില്‍ ഇന്ന് വൈകിട്ട് മുതല്‍ 31 അര്‍ധരാത്രിവരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനം. 31ന് ശേഷം നിരോധനാജ്ഞ നീട്ടണോയെന്ന കാര്യത്തില്‍ സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിനു ശേഷം എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടിനില്‍ക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ നടപടിയുണ്ടാകും. ബസുകള്‍, ക്യാബുകള്‍, ടാക്‌സി സര്‍വീസ്, ഓട്ടോറിക്ഷ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ മേഖലയില്‍ ആശുപത്രി മാത്രമാകും പ്രവര്‍ത്തിക്കുക.

നിലവില്‍ ഒമ്പത് കൊറോണ വൈറസ് ബാധിതരാണ് തമിഴ്‌നാട്ടിലുള്ളത്. ചെന്നൈ, ഈറോഡ്, കാഞ്ചിപുരം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ ജില്ലകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Tags: covidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.