തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ ഉണ്ടാകുന്നത് ഗൗരവമേറിയ വിഷയമാണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ട്രോളുണ്ടാണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഡിജിപി മെഹന്ദര്‍ റെഡ്ഡി നിര്‍ദ്ദേശം നല്‍കി.
ജനതാ കര്‍ഫ്യുവിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യയിലെ ജനുങ്ങള്‍ മുഴുവന്‍ കൈക്കൊട്ടിയും മണിയടിച്ചുമെല്ലാം കൊറോണക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഇതിനെ കളിയാക്കാനാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ചന്ദ്രശേഖര റാവു വ്യക്തമാക്കിയത്.
















