Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി അഭ്യർത്ഥനയും റൂട്ട് മാപ്പുമില്ല, നടപടി കടുപ്പിച്ച് കാസർകോട് കളക്ടർ, റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു

ഞായറാഴ്ച മാത്രം അഞ്ച് പുതിയ കോവിഡ് കേസുകളാണ് കാസർകോട്ട് നിന്നും റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കളക്ടർ നടപടി കടുപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 12:23 pm IST
in Kerala

കാസർകോട്: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 17 പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച സി ആർ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കി വരികയാണെന്നും യാതൊരു കാരണവശാലും ആളുകൾ കൂട്ടം ചേരാൻ പാടില്ലെന്നും ജില്ലാ കളക്ടർ ഡോ.സി.സജിത് ബാബു അറിയിച്ചു.  ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവരോട് ഇനി റൂട്ട് മാപ്പും അഭ്യർത്ഥനയുമില്ല, നടപടി മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.  

പ്രധാന നിരത്തുകളിൽ കളക്ടറുടെ നേത്യത്വത്തിൽ പരിശോധന നടത്തി. അനാവശ്യമായി നിരത്തിലിറങ്ങിയ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് ബോധവൽക്കരണം നടത്തി. ചില സ്ഥലങ്ങളിൽ പോലീസുമായി അനാവശ്യ വാക്ക് തർക്കത്തിലേർപ്പെട്ടവരെ പിരിച്ചു വിടാൻ ലാത്തിവീശി. കണ്ണുർ-കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ഒളവറയിലും കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഗ്യാളിമുഖത്തും പോലീസ് ബാരിക്കേഡ് കെട്ടി  ഗതാഗതം പുർണ്ണമായും തടഞ്ഞു.

രാവിലെ 11 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്ന അവശ്യസാധന കടകളിലും ആളുകൾ കൂട്ടം കൂടരുത്. സർക്കാർ നിർദ്ദേശപ്രകാരം വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. അവശ്യസാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കളക്ടർ പറഞ്ഞു. കടകൾ രാവിലെ പതിനൊന്ന് മണി മുതൽ അഞ്ചു മണിവരെ മത്രമേ തുറക്കൂ. ഈ സമയത്ത് തുറക്കാൻ തയാറാകാത്തവരുടെ കടകൾ നിർബന്ധിപ്പിച്ച് തുറപ്പിക്കും.  ജാഗ്രതാതല സമിതികൾ പഞ്ചായത്തുകളിൽ സജീവമാണ്. വാഹനങ്ങൾ പരിശോധിക്കും. അനാവശ്യ യാത്രകൾ പാടില്ല. ആശുപത്രിയിലേക്ക് പോകുന്നവർ രേഖകൾ കാണിക്കണമെന്നും കളക്ടർ അറിയിച്ചു.  

ഞായറാഴ്ച മാത്രം അഞ്ച് പുതിയ കോവിഡ് കേസുകളാണ് കാസർകോട്ട് നിന്നും റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കളക്ടർ നടപടി കടുപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച തളങ്കര സ്വദേശി, പൂച്ചകാട് സ്വദേശി, എരിയാൽ സ്വദേശി എന്നിവർ വ്യാപകമായി സമ്പർക്കം നടത്തിയതായി ആരോ​ഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയ ശേഷം വീട്ടിൽ ഇരിക്കാതെ നിരീക്ഷണത്തിലുളളവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് രോഗം ഇത്രയും പടരാൻ കാരണം.  

സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ കാസർകോട്ട് ഞായാറാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രബല്യത്തിൽ വന്നു. പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. ഉത്സവങ്ങളും മതപരമായ ചടങ്ങുകളും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ ആ‍ശുപത്രികളിലും 721 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 

Tags: kasargodcovidകളക്ടര്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.