റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. 21 ദിവസത്തേക്കാണു നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതൽ കർഫ്യൂ നിലവിൽ വരും.
സൗദിയില്‍ ഇതുവരെ 511 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച പുതുതായി 119 കേസുകളാണ് സൗദിയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയിലും വിമാന വിലക്ക് കര്‍ശനമാക്കി. യുഎഇ എല്ലാ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തി. ചരക്കു വിമാനങ്ങള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്‌ക്കും മാത്രമാകും ഒഴിവ്. രണ്ടാഴ്ചത്തേക്കാണ് തീരുമാനമെന്ന് നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും യുഎഇ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. 48 മണിക്കൂറിനുള്ളിൽ നിയന്ത്രണം നിലവിൽ വരും. രണ്ട് ആഴ്ചത്തേയ്‌ക്കാണ് അടച്ചിടുന്നത്. അവശ്യവസ്തുക്കൾ വാങ്ങാൻ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: