കൊച്ചി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിലെ ക്രമംതെറ്റലുകള്‍ വിമര്‍ശന വിധേയമാകുന്നു. വൈറസ് പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യംകൊടുക്കേണ്ട വേളയില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കൈയടി നേടാന്‍ നടത്തിയ ശ്രമം തീരെ ശാസ്ത്രീയമായില്ലെന്ന് വിമര്‍ശനം. ഇത് 2017 ലെ ഓഖി ദുരന്തത്തില്‍നിന്ന് കിട്ടിയ പേടി മൂലമാണെന്നുമാണ് വിമര്‍ശനം.
കൊറോണാ ദുരിതത്തിന്റെ ഗൗരവം വിലയിരുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉപദേശകര്‍ക്കും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും വന്‍ വീഴ്ചപറ്റിയെന്ന് വ്യക്തമായി. വിഷയത്തെ രാഷ്ട്രീയമായി കാണാനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ഇറ്റലിയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ജീവന് വിലയില്ലേയെന്ന മുഖ്യമന്ത്രിയുടെ ചോദ്യവും നിയമസഭ പാസാക്കിയ പ്രമേയവും മറ്റും ഈ രാഷ്ട്രീയ ലക്ഷ്യത്തിലായിരുന്നു.
കെറോണാ വൈറസ് ഉത്ഭവിച്ച ചൈനയില്‍നിന്നും ഏറെ വ്യാപിച്ച ഇറ്റലിയിലും അതിവേഗം നിയന്ത്രിച്ച ഇറാനില്‍നിന്നുമുള്ള പാഠങ്ങള്‍ വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മൂന്നാം ഘട്ടത്തില്‍ അതിവേഗം വ്യാപിച്ചത് തടയാന്‍ കഴിയാതെവന്നപ്പോള്‍ ഇറ്റലിയില്‍ സംഭവിച്ചത് കൃത്യമായി വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. ജനതാ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ഇനിയുള്ള ഘട്ടങ്ങള്‍ നിര്‍ണായകമാണെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്.
അതിനിടെയാണ് 20,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിയത്. ഇത് ക്രമം തെറ്റിയ നടപടിതന്നെയെന്നാണ് പരക്കെ വിമര്‍ശനം. പരീക്ഷകള്‍ മാറ്റുന്നതിലും അതു തന്നെ സംഭവിച്ചു. എസ്എസ്എല്‍സി അടക്കം പരീക്ഷകള്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി ആധികാരികമായി പറഞ്ഞതിനു പിറ്റേന്ന് ആ നിലപാടു മാറ്റി. തലസ്ഥാനത്ത് ജില്ലാ കളക്ടര്‍ നല്കിയ ജാഗ്രത തള്ളിക്കളഞ്ഞ് രണ്ടാം നാള് 50 പേര് ഒന്നിക്കുന്നത് വിലക്കി. 20,000 കോടി പ്രഖ്യാപിച്ച് പിറ്റേന്ന് അത് നടപ്പാകുമോ എന്ന സംശയം ഉയര്‍ന്നപ്പോള്‍ കടം വാങ്ങുമെന്നു പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു.
ഓഖി ദുരന്തത്തിലും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയങ്ങളിലും സംസ്ഥാന സര്‍ക്കാരിന് ഇതേ കുഴപ്പങ്ങള്‍ സംഭവിച്ചു. തുടക്കത്തില്‍ രാഷ്ട്രീയക്കളി, പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ വഴി എന്നതായിരുന്നു അന്നത്തേയും അനുഭവം.
പ്രധാനമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയെ ഒരു കൂട്ടര് പിന്തുണയ്ക്കും. പിന്നീട് കേന്ദ്രത്തിന്റെ നടപടികള്‍ക്കൊപ്പം അദ്ദേഹം നീങ്ങുമ്പോള്‍ േമാദിയുടെ പ്രവര്‍ത്തന രീതിയോടുള്ള ആരാധന അനുകരണ ഭ്രമം എന്നൊക്കെപ്പറഞ്ഞ് അവര്‍തന്നെ പിണറായിയെ വിമര്‍ശിക്കും. കൊറോണ പ്രതിരോധത്തിലെ വീഴ്ചകള്‍ വരും നാളുകളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: