Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നരേന്ദ്രമോദിയുടേത് ധീരമായ തീരുമാനങ്ങള്‍

സുരക്ഷാ പ്രതിരോധ ഇടപാടുകളില്‍ അഭിമാനകരമായ തീരുമാനങ്ങളും നടപടികളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതില്‍ ഒരു മലയാളി കരസ്പര്‍ശവും ഉണ്ട്. പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് ഒപ്പു ചാര്‍ത്തിയതും, നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ചതും ജി. മോഹന്‍ കുമാര്‍ എന്ന തിരുവനന്തപുരത്തുകാരനാണ്

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 22, 2020, 09:56 am IST
in Defence
FacebookTwitterWhatsAppTelegramLinkedinEmail

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ സൈന്യത്തിന്റെ ആധുനികവത്കരണത്തിന് ചെലവഴിച്ചത് 2.37 ലക്ഷം കോടി. ഒപ്പുവച്ചത്  58 വിദേശ കമ്പനികളുമായി ഉള്‍പ്പെടെ 149 പ്രതിരോധ ഇടപാടുകളില്‍. സേനകള്‍ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതായിരുന്നു  കരാറുകള്‍. അത്യാധുനിക  എസ്-400 മിസൈലിനായി റഷ്യയുമായി കരാര്‍, ഫ്രാന്‍സുമായി റഫാല്‍ കരാര്‍, അമേരിക്കയില്‍ നിന്ന് വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകള്‍ വാങ്ങല്‍, യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കല്‍, തദ്ദേശീയമായി വികസിപ്പിച്ച ധനുഷ്, വജ്ര തോക്കുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ണ്ണായക തീരുമാനം, കശ്മീരിലെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബാലക്കോട്ടിലെ തിരിച്ചടി…….രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇതൊക്കെ  നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍  നിര്‍ണ്ണായകമായി.

രണ്ടാം മോദി സര്‍ക്കാരും പിന്നോട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളില്‍ നടത്തിയത് 8,500 കോടിയുടെ പ്രതിരോധ ഇടപാടുകള്‍. കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും ആവശ്യമായ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാനാണു തുകയത്രയും ചെലവിട്ടത്. വ്യോമാക്രമണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്ന യുഎസ് നിര്‍മിത അപ്പാച്ചി ഗാര്‍ഡിയന്‍ ആക്രമണ ഹെലികോപ്റ്ററുകള്‍ എത്തുകയും ചെയ്തു.

സുരക്ഷാ പ്രതിരോധ ഇടപാടുകളില്‍ അഭിമാനകരമായ തീരുമാനങ്ങളും നടപടികളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതില്‍  ഒരു മലയാളി കരസ്പര്‍ശവും ഉണ്ട്.  പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക്  ഒപ്പു ചാര്‍ത്തിയതും, നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ചതും ജി. മോഹന്‍ കുമാര്‍ എന്ന തിരുവനന്തപുരത്തുകാരനാണ്.

കെ. പി. എ. മോനോന്‍, ടി. എന്‍. ശേഷന്‍, കെ. എ. നമ്പ്യാര്‍ എന്നീ മലയാളികളുടെ പിന്‍മുറക്കാരനായി ദേശസുരക്ഷയുടെ മേല്‍നോട്ടത്തിനമായുള്ള നിര്‍ണ്ണായക  പദവിയിലിരുന്ന ജി.മോഹന്‍ കുമാറിന് ഭാരതത്തെ ലോകത്തിലെ എണ്ണംപറഞ്ഞ സൈനിക ശക്തിയാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായ ധാരണയും നിലപാടുമുണ്ട്. ‘ജന്മഭൂമി’ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അത് പറയുന്നു.

ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളില്‍ പരിഷ്‌കരണ മനോഭാവത്തോടെയുള്ള  വളരെയധികം പൊളിച്ചടുക്കലുകള്‍ ആവശ്യമുള്ള സമയമാണ്.  കിഴക്കന്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളിലെയും, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതുണ്ട്. നമുക്ക് മറ്റ് പല മുന്‍ഗണനാ വിഷയങ്ങള്‍ ഉള്ളതിനാല്‍ വലിയ തോതില്‍ ബജറ്റില്‍ പണം നീക്കിവെക്കാനാവില്ല. പണം കൂടുതല്‍ ആവശ്യമാണുതാനും. ഇപ്പോഴുള്ള അനാവശ്യ  ചെലവുകള്‍ ഒഴിവാക്കാന്‍ സാധിക്കണം. അതിന് മൂന്നു സേനാ വിഭാഗങ്ങളുടേയും സഹകരണത്തൊടെ ആഴത്തിലുള്ള പരിഷ്‌കരണം ആവശ്യമാണ്. സൈന്യത്തിന്റെ അംഗബലം കുറച്ച്, കാര്യക്ഷമത കൂട്ടണം.

പുനരുജ്ജീവിപ്പിക്കണം പ്രതിരോധ ഉല്‍പ്പാദനം  

പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന  ലോകത്തിലെ ഏറ്റവും വലിയ  രാജ്യങ്ങളിലൊന്ന് എന്ന ഗുണകരമല്ലാത്ത  നില മാറേണ്ടതുണ്ട്. വാങ്ങിക്കുന്നതിനനുസരിച്ച് ഇവിടെ വ്യവസായം വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പ്രതിരോധ ഉല്‍പാദന സമ്പ്രദായം നവീകരിക്കുക എന്നതാണ് അതിനായി ചെയ്യേണ്ടത്.വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളെയും (ഡിപിഎസ്യു) മറികടന്നുകൊണ്ടുള്ള തീരുമാനങ്ങളാണ് വേണ്ടത്. ഓര്‍ഡനന്‍സ് ഫാക്ടറികളുടെ ഉല്‍പ്പാദന രീതി അകാലികമാണ്; അവരുടെ തൊഴില്‍ സംസ്‌ക്കാരം നാശകരവും.  സാങ്കേതിക കൈമാറ്റം, സാങ്കേതിക വികസനം, ഗുണനിലവാര മാനേജുമെന്റ് എന്നിവയിലുള്ള ട്രാക്ക് റെക്കോര്‍ഡാണെങ്കില്‍് നിരാശാജനകവും. ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വയംഭരണ അധികാരമുള്ള കമ്പനി ആക്കുകയും നടത്തിപ്പില്‍ നിര്‍ണ്ണായക പങ്ക്  പ്രധാന ഉപയോക്തൃ ഏജന്‍സിയായ സൈന്യത്തിന് നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.  വെടിമരുന്ന്, ഹെവി വെഹിക്കിള്‍സ് തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ സ്വകാര്യമേഖലയ്‌ക്ക് കൈമാറാം.  വെടിമരുന്ന് നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയെ പങ്കാളികളാക്കാം എന്ന 2016-ലെ തീരുമാനം  ചുവപ്പു നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

അകത്താക്കണം സ്വകാര്യസംരംഭകരെ  

പ്രതിരോധ മേഖലയില്‍ സ്വകാര്യസംരംഭകരുടെ പങ്കാളാത്തം ഇപ്പോഴും നാമമാത്രമാണ്. അത് മാറണം. അതിനായുള്ള നീക്കങ്ങള്‍  നടത്തുന്നുണ്ട്.  രാഷ്‌ട്രീയ സങ്കുചിതത്വം മൂലം എതിര്‍പ്പു വന്നേക്കാം. ഗൗനിക്കേണ്ടതില്ല. മോദി സര്‍ക്കാരിന് അതും കഴിയും. പൊതുമേഖലയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51% ആയി കുറയ്‌ക്കേണ്ടതുണ്ട്. ബാക്കിയുള്ളവ ഒന്നോ അതിലധികമോ തന്ത്രപരമായ പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കാം. ഇത് കൂടുതല്‍ ഉത്തരവാദിത്തവും മികച്ച നിലവാരവും കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും കൊണ്ടുവരും. ചെറുകിട, ഇടത്തരം നിര്‍മ്മാതാക്കളുടെ വിപുലമായ ആവാസവ്യവസ്ഥയെ പരിപോഷിപ്പിച്ച് ഒരു സംയോജകനായി പ്രവര്‍ത്തിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) പോലുള്ള പൊതുമേഖലയെ മാറ്റണം.  എച്ച്എഎല്‍ അതിന്റെ ഹെലികോപ്റ്ററുകളുടെയും തേജസ് വിമാനത്തിന്റെയും നിര്‍മാണം ലൈസന്‍സിങ്ങിലൂടെ സ്വകാര്യ മേഖലയിലേക്ക് പുറംകരാര്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.  

നെഹ്‌റുവിയന്‍ സോഷ്യലിസം പറ്റില്ല

നമ്മുടെ കപ്പല്‍ശാലകള്‍ക്ക് മികച്ച യോഗ്യതകളുണ്ടെങ്കിലും സാങ്കേതികവിദ്യ സ്വാംശീകരിക്കുന്നതിലെ അവയുടെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതല്ല. . നാല് കപ്പല്‍ശാലകള്‍ ഒരൊറ്റ കമ്പനിയില്‍ സംയോജിപ്പിക്കാം. പ്രധാന പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് തന്ത്രപരമായ പങ്കാളിത്ത നയം 2017-ല്‍ അവതരിപ്പിച്ചത്. ഭാവിയിലെ ഏറ്റെടുക്കലുകളില്‍ പ്രതിരോധ വ്യവസായത്തിന് ഈ നയം ധാരാളം വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ കാര്യങ്ങള്‍ കൈവിടും. എതിര്‍പ്പും ബഹളവും ഒക്കെ ഉണ്ടാകാം. കേള്‍ക്കാതെ മുന്നോട്ടു പോകണം. രാജ്യസുരക്ഷയുടെ കാര്യത്തില്‍ നെഹ്‌റുവിയന്‍ സോഷ്യലിസമൊക്കെ കളയണം. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിരോധ വ്യവസായം സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുത്തിരിക്കുകയാണ്.

വേണം, വ്യവസായ സൗഹൃദ സംഭരണ സംവിധാനം

പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന മന്ത്രം യാഥാര്‍ത്ഥ്യമാകുന്നതിന്, പ്രതിരോധ മന്ത്രാലയത്തിന്റെ സംഭരണ സംവിധാനം നവീകരിക്കുകയും, വ്യവസായ സൗഹൃദമാക്കുകയും വേണം. അതിനായി രൂപീകരിച്ച വിദഗ്‌ദ്ധ സമിതി  2016-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സിലിന്റെ  മേല്‍നോട്ടത്തില്‍ സ്വയംഭരണാധികാരമുള്ള  സമഗ്ര സംഭരണ ഓര്‍ഗനൈസേഷന്‍ വേണമെന്ന്  ശുപാര്‍ശയുണ്ട്. . ഉല്‍പ്പന്ന വികസനം, ഓഫ്സെറ്റുകളുടെ ഉപയോഗം, ചെറുകിട-മധ്യനിര സംരംഭക  പ്രമോഷന്‍, തന്ത്രപരമായ പങ്കാളിത്തത്തിലൂടെ മേക്ക് ഇന്‍ ഇന്ത്യ, വ്യവസായവുമായുള്ള ഉല്‍പാദനപരമായ ബന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന  സമഗ്ര ഘടനയാണ് ശുപാര്‍ശയിലുള്ളത്.  ധനകാര്യം, നിയമം, മാനേജ്‌മെന്റ്, പ്രതിരോധം, ഗവേഷണ-വികസനം എന്നീ മേഖലകളില്‍ നിന്നുള്ള പ്രധാന പ്രൊഫഷണലുകളാണ് പുതിയ ഏജന്‍സിയില്‍ ഉണ്ടാകേണ്ടത്.  പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന യുക്തിരഹിതമായ കാര്യം പറഞ്ഞ് ശുപാര്‍ശ തള്ളി . അടിസ്ഥാന പരിഷ്‌കരണം ഫലവത്താക്കാന്‍ ആ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം പുനഃപരിശോധിക്കുകയാണ് വേണ്ടത്

ദേശീയ പ്രതിരോധ ഏറ്റെടുക്കല്‍ ഫണ്ട്  

സായുധ സേനയുടെ നവീകരണ പരിപാടിയുടെ മുഖ്യ അജണ്ടയായ 15 വര്‍ഷത്തെ ദീര്‍ഘകാല വീക്ഷണത്തോടെയുള്ള സംയോജിത പദ്ധതികള്‍ ( ഘീിഴ ഠലൃാ കിലേഴൃമലേറ ജലൃുെലരശേ്‌ല ജഹമി െഘഠകജജ) വാര്‍ഷിക മൂലധന വിഹിതവുമായി (മിിൗമഹ രമുശമേഹ മഹഹീരമശേീി)െയാതൊരു ബന്ധവുമില്ലാതെ  കടലാസ് അഭ്യാസമായി തുടരുന്നു. മെച്ചപ്പെട്ട സംയുക്തമായി ഘഠകജജകള്‍ പുനര്‍നിര്‍മ്മിക്കാനും മുന്‍ഗണന നല്‍കാനും കഴിയും. പക്ഷേ മന്ദഗതിയിലുള്ള ഏറ്റെടുക്കലുകള്‍ക്ക് വര്‍ഷങ്ങളെടുക്കും. ഫണ്ടിലെ അനിശ്ചിതത്വവും ദ്രുതഗതിയിലുള്ള നവീകരണത്തെ ബാധിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ധനമന്ത്രാലയം ബജറ്റ് വെട്ടിക്കുറയ്‌ക്കുന്നത്  പതിവ് സവിശേഷതയാണ്. ആവശ്യകതകള്‍ നിര്‍വചിച്ചും ഫണ്ടുകള്‍ സമര്‍പ്പിച്ചും മാത്രമേ ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയൂ. 15 വര്‍ഷത്തെ കാഴ്ചപ്പാടോടെ ഇത് സുഗമമാക്കുന്നതിന് ഒരു  ദേശീയ പ്രതിരോധ ഏറ്റെടുക്കല്‍ ഫണ്ട് (ചമശേീിമഹ ഉലളലിരല അരൂൗശശെശേീി എൗിറ )രൂപീകരിക്കേണ്ടത് ആവശ്യമായി വന്നേക്കാം. പ്രതിരോധത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ‘നികത്താനാവാത്ത'(‘ിീിഹമുമെയഹല’) ഫണ്ടുകള്‍ നീക്കിവയ്‌ക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഔചിത്യമില്ലാത്തതും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 266 (1) ലംഘിക്കുന്നതുമാണ് എന്നുപറഞ്ഞ്  ധനമന്ത്രാലയം നിരസിച്ചു. ഭരണഘടനയുടെ വ്യവസ്ഥകളും സാമ്പത്തിക മാനദണ്ഡങ്ങളും മാറ്റാവുന്നതാണെങ്കിലും ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ മാറ്റം വരുത്താന്‍ പറ്റാത്തത് എന്ന കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ വേണ്ടത്.

വേണം തിയറ്റര്‍ കമാന്‍ഡുകള്‍

മൂന്ന് സേവനങ്ങളുടെ സംയുക്തത വര്‍ദ്ധിപ്പിക്കണം എന്നത്  കാര്‍ഗില്‍ കമ്മിറ്റി ഊന്നല്‍ നല്‍കിയ കാര്യമാണ്. മൂന്നു സേനകള്‍ക്കുമായി ഇപ്പോള്‍  17 കമാന്‍ഡുകളാണുള്ളത്. ഇവയെ സംയോജിപ്പിച്ച് തിയറ്റര്‍ കമാന്‍ഡറുടെ കീഴില്‍ മൂന്നോ നാലോ ‘തിയറ്റര്‍ കമാന്‍ഡുകളായി’ ക്രമീകരിക്കുകയാണ് വേണ്ടത്. തിയറ്റര്‍ കമാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലൂടെ നിലവിലെ  കമാന്‍ഡ് ഘടനതന്നെ മാറും. എല്ലാത്തരം ആസൂത്രണങ്ങള്‍ക്കും ഏകോപനത്തിനും ഒരു ചീഫ് ഡിഫന്‍സ് സ്റ്റാഫിനെ (സിഡിഎസ്) നിയമിക്കേണ്ടിവരും..  സേനാതലവന്മാരുടെ ഇപ്പോഴുള്ള അധികാരങ്ങള്‍  കുറയുകയും, അവരുടെ പങ്ക് സേനയുടെയും പേഴ്സണല്‍ മാനേജ്മെന്റിന്റെയും നിയമനത്തിനും പരിശീലനത്തിനും മാത്രമായി പരിമിതപ്പെടുകയും ചെയ്യും. എന്നാല്‍ പരസ്പരപ്രവര്‍ത്തനക്ഷമത, ഉപകരണങ്ങളുടെ സാമാന്യത, മിതവ്യയത്വം, തടസ്സമില്ലാത്ത ഏകോപനം, എല്ലാറ്റിനുമുപരി യുദ്ധ ഫലപ്രാപ്തി എന്നിവയില്‍ കാര്യമായ നേട്ടമുണ്ടാകും. കാലാള്‍പ്പട, പീരങ്കി, കവചിത ഉദ്യോഗസ്ഥര്‍, കോംപാറ്റ് എഞ്ചിനീയര്‍മാര്‍ എന്നിവരെ ഡിവിഷന്‍ തലത്തില്‍ ‘ഇന്റഗ്രേറ്റഡ് യുദ്ധഗ്രൂപ്പുകള്‍’ ആക്കി സംയോജിപ്പിക്കുന്നതിനു പകരം സമ്പൂര്‍ണ്ണ സംയോജനമാണ് വേണ്ടത്.

തിയറ്റര്‍ കമാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ അമേരിക്കയ്‌ക്കുപോലും വളരെയധികം സമയവും പരിശ്രമവും വേണ്ടി വന്നു. വിയറ്റ്‌നാം യുദ്ധവും 1980- ലെ ഇറാനിയന്‍ ബന്ദികളെ മോചിപ്പിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പരാജയവും തിയറ്റര്‍ കമാന്‍ഡുകള്‍ വേണമെന്ന നിലപാടിലെത്തിയെങ്കിലും യുഎസ് സായുധ സേനയുടെ കടുത്ത എതിര്‍പ്പ് ഗവണ്‍മെന്റിന് നേരിടേണ്ടി വന്നു. ഒടുവില്‍ 1986-ല്‍ നിയമനിര്‍മ്മാണത്തിലൂടെ അത് നടപ്പാക്കി.  ഇക്കാര്യത്തില്‍ ചൈനയുടെ നടപടിയും നമുക്ക് മാതൃകയാക്കാം. അവര്‍ സൈന്യത്തിന്റെ എണ്ണം പകുതിയാക്കി സൈന്യവും വ്യോമസേനയും നാവികസേനയും തമ്മിലുള്ള അസന്തുലിതാവസ്ഥ കുറയ്‌ക്കുകയും, അഞ്ച് ഏകീകൃത തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു.. ഭാരത അതിര്‍ത്തിയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡാണ് മിസൈല്‍ പ്രതിരോധം കൈകാര്യം ചെയ്യുന്നതിനായി റോക്കറ്റ് ഫോഴ്‌സും, സൈബര്‍സ്‌പേസ്, ഇലക്ട്രോണിക് യുദ്ധങ്ങള്‍ എന്നിവയുടെ ചുമതലയുള്ള തന്ത്രപരമായ പിന്തുണാ സേനയും അവതരിപ്പിച്ചു. സൈബര്‍, ബഹിരാകാശ കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വന്‍ ശക്തിയാകാന്‍ ഇന്ത്യ സമയം നഷ്ടപ്പെടുത്തരുത്. ഭാവിയിലെ യുദ്ധങ്ങള്‍ പൂര്‍ണ്ണമായും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്രിമ ഇന്റലിജന്‍സ്, ബഹിരാകാശ അധിഷ്ഠിത ആസ്തികള്‍, സൈബര്‍ യുദ്ധം, ആളില്ലാ വ്യോമ യുദ്ധം, റോബോട്ടിക് പോരാളികള്‍ എന്നിവയുടെ തീവ്രമായ പ്രയോഗം ആയിരിക്കും ഭാവിയില്‍ രാജ്യത്തിന്റെ സൈനിക ശക്തിയുടെ  മാനദണ്ഡങ്ങളാകുക  

നരേന്ദ്ര മോദിയുടെ ധീരമായ തീരുമാനം  

റഫാല്‍ പോര്‍ വിമാന കരാര്‍ നൂറു ശതമാനവും സുതാര്യമായ ഇടപാടായിരുന്നു. വൈവിദ്ധ്യമാര്‍ന്ന ആയുധങ്ങള്‍ വഹിക്കാന്‍ തക്ക ശേഷിയുള്ള ആധുനിക യുദ്ധവിമാനമായ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ 2001-ല്‍ ആരംഭിച്ചതാണ്. 2010-ലാണ് 126 പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍  ഫ്രഞ്ചു കമ്പനിയായ ദസൊ ഏവിയേഷനുമായി  ക്രയവിക്രയ ചര്‍ച്ചകള്‍ തുടങ്ങിയത്. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മ്മിച്ച് നല്‍കുക, 108 എണ്ണം  പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡുമായി(എച്ച്എഎല്‍) ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മിക്കുക എന്ന നിലയിലായിരുന്നു ചര്‍ച്ച. എന്നാല്‍ മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും കാര്യങ്ങളില്‍ തീര്‍പ്പിലെത്താത്തതിനാല്‍ 2014-വരെ കരാറിലെത്താനായില്ല. എച്ച്എഎല്‍ നിര്‍മിക്കുന്ന 108 വിമാനങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ഉത്തരവാദിത്വമേറ്റെടുക്കാന്‍ ദസൊ ഏവിയേഷന്‍ തയ്യാറായില്ല.108 എണ്ണം ഉല്‍പ്പാദിപ്പിക്കുന്നതിന് എച്ച്എഎല്ലിന്റെ ഉയര്‍ന്ന തൊഴില്‍ ചെലവും പ്രശ്‌നമായി. മുന്നോട്ടു പോകാന്‍ ഒരു വഴിയുമില്ല. പുതിയ ടെണ്ടര്‍ നടപടികളുമായി പോയാല്‍ മറ്റൊരു അഞ്ചോ ആറോ വര്‍ഷം വൈകും. നമുക്കാണെങ്കില്‍ വിമാനം കൂടിയേ കഴിയു. തുടര്‍ന്നാണ് 2016-ല്‍ സര്‍ക്കാരും സര്‍ക്കാരും തമ്മിലുള്ള കരാറായി 36 റഫാല്‍ വിമാനങ്ങള്‍  വാങ്ങാനുള്ള ധീരമായ തീരുമാനം എടുക്കുന്നത്. നരേന്ദ്രമോദി അല്ലാതെ മറ്റൊരാള്‍ക്ക് ഇത് സാധിക്കുമായിരുന്നോ എന്നത് സംശയമാണ്. സാമ്പത്തികം ഉള്‍പ്പെടെ എല്ലാ അര്‍ത്ഥത്തിലും മികച്ച കരാറായിരുന്നു മെച്ചപ്പെട്ട കരാറായിരുന്നു അതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.   പ്രധാനമന്ത്രിക്കസേരയില്‍ നരേന്ദ്രമോദി അല്ലാതെ മറ്റാരെങ്കിലുമായിരുന്നു എങ്കില്‍ കരാര്‍ യാഥാര്‍ത്ഥ്യമാകില്ലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്.  

അനാവശ്യമായിരുന്നു റഫാല്‍ വിവാദം

റഫാലിന്റെ പേരില്‍ ഉണ്ടായ വിവാദം തികച്ചും അനാവശ്യവും രാഷ്‌ട്രീയവും ആയിരുന്നു. എന്റെ പേരും വലിച്ചിഴച്ചു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി കുറിപ്പെഴുതി എന്നതായിരുന്നു വിവാദം. യുദ്ധവിമാനത്തിന്റെ വിലയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല. ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കത്തില്‍ ഞാന്‍ എഴുതിയ കുറിപ്പാണ് വിവാദമാക്കിയത്.  എന്റെ കുറിപ്പിനുള്ള വിശദീകരണം തൊട്ടുതാഴെ പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ കുറിച്ചത് മറച്ചുവെച്ചായിരുന്നു ബഹളം. നയതന്ത്ര തലത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ പ്രധാന മന്ത്രിയുടെ ആഫീസിന് എല്ലാവിധ അധികാരമുണ്ട്.

ഒഡീഷ വഴി ദല്‍ഹിയില്‍

തിരുവനന്തപുരം വഞ്ചിയൂര്‍ ഉപ്പളം റോഡ് വൃന്ദാവനത്തില്‍ റിട്ട.പ്രൊഫസര്‍ ഡോ.എം.ഗോപി നാഥന്‍ നായരുടേയും ശാരദയുടേയും മകനായി 1955-ല്‍ ജനിച്ച മോഹന്‍കുമാര്‍ മോഡല്‍ സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്. ആര്‍ട്സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും യുണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി . 1979-ല്‍  ഐഎഎസ് ലഭിച്ചു. ഒഡിഷയിലെ സാംബല്‍പൂര്‍ കലക്ടറായാണ് തുടക്കം.  റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ്, ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍  മാനേജിംഗ് ഡയറക്ടര്‍, ഗവര്‍ണറുടെ സെക്രട്ടറി, വാണിജ്യ നികുതി കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി വിവിധ ചുമതലകള്‍ ഒഡിഷയില്‍ വഹിച്ചു.

വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാനായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ വ്യവസായവികസന ഓര്‍ഗനൈസേഷനിലും പ്രവര്‍ത്തിച്ചു.  കേന്ദ്രത്തില്‍  ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഉരുക്ക് മന്ത്രാലയത്തില്‍ സെക്രട്ടറി, പ്രതിരോധ ഉത്പാദന വിഭാഗം സെക്രട്ടറി തുടങ്ങിയ പ്രധാന ചുമതല വഹിച്ച ശേഷമാണ്  പ്രതിരോധ സെക്രട്ടറിയായത്. 2017 ല്‍് വിരമിച്ചു. നരേന്ദ്ര മോദിയുടെ  സ്വപ്നപദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ചുമതലക്കാരനായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകളുടെ ചുമതലയുള്ള ഇന്ത്യ-യു.എസ് ഡിഫന്‍സ് ട്രേഡ് ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവിന്റെ ഉപാദ്ധ്യക്ഷനായിരുന്നു. കൊച്ചിന്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ ഗീതയാണ് ഭാര്യ. ഗൈനക്കോളജിസ്റ്റായ ആരതി കുമാര്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറായ അര്‍ച്ചനാ കുമാര്‍  എന്നിവര്‍ മക്കള്‍.  ഡോ.പി.കെ. നിഖില്‍, ജി. ശ്രീധര്‍ എന്നിവര്‍ മരുമക്കളും. പ്രമുഖ സിനിമാ നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍ സഹോദരനാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)
India

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

India

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

Kerala

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

India

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു : പ്രതി പിടിയിലായി

ഇത് ഇന്ത്യയുടെ വ്യക്തമായ വിജയമാണ് ; വെടിനിർത്തലിനുള്ള പാകിസ്ഥാന്റെ അഭ്യർത്ഥനയിൽ അതിശയിക്കാനില്ല ; ഓസ്‌ട്രേലിയൻ സൈനിക വിദഗ്ധൻ ടോം കൂപ്പർ

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies