തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വാഹന നിയന്ത്രണം കര്‍ശനമാക്കി. ചരക്ക് വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് എന്നിവ ഒഴികെയുളള്ളവ കടത്തിവിടുന്നില്ല. കളിയാക്കാവിള ചെക്‌പോസ്റ്റില്‍ കേരള രജിസ്‌ട്രേഷനുള്ള എല്ലാ സ്വകാര്യവാഹനങ്ങളും തിരിച്ചുവിടുകയാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനില്‍ വാഹനങ്ങള്‍ ബസാണെങ്കില്‍ ബസ്സിലുള്ളവരെ ഇറക്കി പരിശോധിക്കുന്നുണ്ട്. പനിപോലുള്ള കൊറോണ വൈറസ് ബാധയുടെ രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധന നടത്തുന്നു. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി. ചരക്ക് വാഹനങ്ങള്‍ പരിശോധനയ്‌ക്ക് ശേഷമാണ് കടത്തിവിടുന്നത്.
എപ്പോള്‍ വേണമെങ്കിലും ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടാന് സാധ്യതയുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പരിശോധന തുടങ്ങിയത്. മരണം, ആശുപത്രി തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ മാത്രമാണ് അതിര്‍ത്തി കടന്ന് വരാന്‍ തമിഴ്‌നാട് അനുവദിക്കുന്നത്. കളിയിക്കാവിളയില്‍ നിന്നും ഒരു കിലോമീറ്റര്‍ വരെ കേരളമാണ്. അവിടേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് തര്‍ക്കത്തിന് ഇയാക്കുന്നുണ്ട്. സമൂഹവ്യാപനഘട്ടത്തിലേക്ക് കടന്നതിനാലും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: