Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘ഈ വിജയം പെണ്‍കുട്ടികള്‍ക്കുള്ളത്’

നിര്‍ഭയയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മരണത്തിലേക്ക് വലിച്ചെറിഞ്ഞ നാരാധമന്മാര്‍ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നീതിപീഠം നല്‍കിയിരിക്കുന്നു. നിര്‍ഭയ ആ നിമിഷങ്ങളിലും പിന്നീട് മരണം വരെയും അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകളുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഈ ശിക്ഷയും അപര്യാപ്തമാണ്.

ഷാലീന ഒ.എംbyഷാലീന ഒ.എം
Mar 21, 2020, 06:00 am IST
inArticle

നിര്‍ഭയയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മരണത്തിലേക്ക് വലിച്ചെറിഞ്ഞ നാരാധമന്മാര്‍ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നീതിപീഠം നല്‍കിയിരിക്കുന്നു. നിര്‍ഭയ ആ നിമിഷങ്ങളിലും പിന്നീട് മരണം വരെയും അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകളുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഈ ശിക്ഷയും അപര്യാപ്തമാണ്. നിര്‍ഭയ കേസ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ ഒരു വഴിത്തിരിവാണ്. ശിക്ഷാനിയമത്തെയും ക്രിമിനല്‍ നടപടി ക്രമത്തേയും ഉടച്ചുവാര്‍ക്കാന്‍ ഈ കേസ് കാരണമായി. അത്രയൊന്നും തീവ്രമായി കണക്കാക്കാതെ പോയിരുന്ന സ്ത്രീകള്‍ക്കുനേരെയുള്ള പല അതിക്രമങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളായി മാറിയത് നിര്‍ഭയ കേസിനു ശേഷം നിയമിച്ച ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ്.  

ബലാത്സംഗ കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാനായതും ശ്രദ്ധേയമാണ്. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16 വയസ് തികഞ്ഞ പ്രതികളെ പ്രായപൂത്തിയായവരെ പോലെതന്നെ വിചാരണക്ക് വിധേയമാക്കാവുന്ന തരത്തില്‍ ജുവനൈല്‍ നിയമത്തിലും ഭേദഗതിയുണ്ടായി. നിയമത്തിന്റെ കരങ്ങളെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയുടെ നിയമനിര്‍മ്മാണസഭ തയാറായെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്നും തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ. 1990ല്‍ 14കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റത്തിന് 2004ല്‍ തൂക്കിലേറ്റപ്പെട്ട ധനഞ്ജയ ചാറ്റര്‍ജീയുടെ വധശിക്ഷ ഈ സമൂഹത്തിന് ഒരു പാഠവുമായില്ലേയെന്ന് ചിന്തിച്ചുപോകുന്നു. പീഡനത്തിനും ബലാത്സംഗത്തിനും ഇരകളാകുന്ന പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന പ്രവണത ഇന്ന് ഏറിവരികയാണ്. ഇത്തരത്തില്‍ തെളിവ് നശിപ്പിച്ച് രക്ഷപ്പെട്ടു നടക്കുന്ന എത്രയോ കുറ്റവാളികള്‍ ഈ സമൂഹത്തില്‍ നമുക്കിടയില്‍തന്നെയുണ്ട്. നീതിന്യായ സംവിധാനത്തിന്റെ പടിക്കല്‍ പോലും എത്താനാകാതെ വീടിനകത്ത് പേടിച്ചും വേദന സഹിച്ചും കഴിഞ്ഞുകൂടുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ നമുക്കുചുറ്റുമുണ്ട്.

തൊഴിലിടത്തെ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ഒരിടത്ത്, രക്ഷകരെന്ന വ്യാജേന ആദിവാസി മേഖലകളില്‍ കാരുണ്യത്തിന്റെ കറുത്തകരങ്ങളുമായെത്തുന്ന കുറെപേര്‍ മറ്റൊരിടത്ത്. ഈ രാജ്യത്തിന്റെ സാമൂഹ്യ മനസ്സാക്ഷി സ്ത്രീയെ ഒരു ഉപഭോഗവസ്തു മാത്രമായി കാണുന്ന അവസ്ഥയ്‌ക്ക് മാറ്റം വരാത്ത കാലത്തോളം നെഞ്ചില്‍ കാളലില്ലാതെ ജീവിക്കാന്‍ ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് കഴിയില്ല.

എല്ലാ കുറ്റകൃത്യങ്ങളുടെയും ഉത്ഭവസ്ഥാനം അതിലേര്‍പ്പെടുന്നവരുടെ മനസ്സാണ്. തങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും അവര്‍ക്ക് അറിയാതെയല്ല, മറിച്ച് ഇന്നും നമ്മുടെ സമൂഹമനസ്സാക്ഷിയില്‍ അന്തര്‍ലീനമായി കിടക്കുന്ന പുരുഷമേധാവിത്വത്തിന്റെ തിണ്ണ മിടുക്കാണ് ഇത്തരം കുറ്റകൃത്യങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. വധശിക്ഷ നടപ്പാക്കുന്നതിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ഏറെ വ്യാകുലപ്പെടുന്നവരുമുണ്ട്. ഒരു പൗരന് ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ഭരണകൂടത്തിന് പോലും അവകാശമില്ല എന്നവര്‍ വാദിക്കുന്നു. ആ അവകാശം കുറ്റവാളികളാല്‍ ജീവന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിക്കും ഭരണഘടന നല്‍കിയിരുന്നെന്നതും ഒരു പൗരന് ഈ നാട്ടില്‍ ജീവിക്കാനുള്ള അവകാശം നിലവിലുള്ള നിയമത്തിന് അനുസൃതമായി മാത്രമാണെന്ന് ഇതേ ഭരണഘടന അനുശാസിക്കുന്നു എന്നതും സൗകര്യപൂര്‍വ്വം മറക്കുന്നു. നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ചുകൊണ്ട് വധശിക്ഷയില്‍ നിന്നും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും വധശിക്ഷ നീട്ടിക്കൊണ്ടുപോകാനും അനവരതം പരിശ്രമിച്ച അഭിഭാഷകന്‍ നിര്‍ഭയ കേസില്‍ തന്റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.

തൂക്കിലേറ്റപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പുവരെ കോടതികളുടെയും സമൂഹത്തിന്റെയും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടുപോലും കുറ്റവാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചു. മറുവശത്ത് മകളുടെ ഘാതകര്‍ക്ക് തൂക്കുകയറില്‍ അന്ത്യം കുറിക്കുന്നതുവരെ നിയമവഴിയില്‍ നിതാന്ത ജാഗ്രതയോടെയിരുന്ന ആ അമ്മയെ ഓര്‍ക്കാതെപോകരുത്. ഭാരതത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി തന്റെ നിയമപോരാട്ടത്തിന്റെ വിജയം സമര്‍പ്പിക്കുമ്പോള്‍ നിര്‍ഭയയുടെ അമ്മയുടെ ഇടനെഞ്ചിലെ നീറ്റലിന് ഈ വിധി അല്‍പ്പമെങ്കിലും ശമനമേകിയെങ്കില്‍ അതാണ് എഥാര്‍ത്ഥവിജയം.

Tags: nirbhaya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജി കര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം(ഇടത്ത്)
India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

Kerala

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ; വിദ്യാഭ്യാസ മേഖലയ്‌ക്കായി 1773.01 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന്‍ ചെയ്യും

India

ജീവനായി കേണ് അവസാന നിമിഷം വരെ പ്രതികള്‍

India

നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യം

India

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

പുതിയ വാര്‍ത്തകള്‍

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.