റിയാദ്: കൊറോണ വൈറസ് മധ്യേഷ്യയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ കടുത്ത ജാഗ്രതയില്‍ സൗദി അറേബ്യ. ബസ്സുകള്‍, ടാക്സി, ട്രെയില്‍ എന്നിവ നാളെമുതല്‍ സര്‍വ്വീസ് നടത്തില്ല. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും വിലക്കുണ്ട്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രഖ്യാപിച്ചതെങ്കിലും കൂടുതല്‍ ദിവസത്തേക്ക് വിലക്കുകള്‍ നീട്ടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തേ തന്നെ സൗദി നിര്‍ത്തലാക്കിയിരുന്നു. ചരക്ക് വഹിക്കുന്ന ട്രെയിനുകള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
ഇറാനില്‍ നിന്നാണ് സൗദിയിലേക്ക് കൊറോണ വൈറസ് പടര്‍ന്നത്. സംഭവത്തില്‍ ഇറാനെതിരെ സൗദി പരസ്യമായി രംഗത്തുവന്നിരുന്നു. നിലവില്‍ 274 കൊറോണ കേസുകളാണ് സൗദിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണങ്ങള് ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: