ന്യൂദല്‍ഹി : കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍. കോണ്‍ഗ്രസ് നേതാവായ ശശി തരൂരും, ഷെഹ്ല റഷീദുമാണ് മോദിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
കൊറോണ വൈറസ് പരതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോദി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് നിരുപാധികം പിന്തുണ നല്‍കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പാര്‍ലമെന്റ് നിര്‍ത്തിവെയ്‌ക്കുന്നതടക്കം സാമൂഹികമായി പരസ്പരം അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനത കര്‍ഫ്യൂവിന് ഏറ്റവും അനുയോജ്യമായ ദിനം ഞായഴാഴ്ച തന്നെയാണ് ഇതിനെ പിന്തുണയ്‌ക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി സംഘടന നേതാവ് ഷെഹ്ല റഷീദും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ആളുകള്‍ വീടിനടുത്ത് തന്നെ ഇരിക്കാനും, പുറത്തേക്കിറങ്ങി ജോലിചെയ്യാനുള്ള നീക്കങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിച്ച ഷെഹ്ല, സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ശമ്പളത്തോടെയുള്ള അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബോളിവുഡ് ചലച്ചിത്ര താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളും അടങ്ങുന്ന പ്രമുഖ നിരതന്നെ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മുന്‍കൈയെടുത്ത് സ്വീകരിച്ചത് വിശിഷ്ടമായ ഒരു തീരുമാനമാണെന്നും ജനതാ കര്‍ഫ്യൂ അചരിക്കുന്നത്തിലൂടെ നമ്മള്‍ ഒന്നാണെന്ന് ലോകത്തിനു മുന്നില്‍ കാണിക്കാന്‍ സാധിക്കുമെന്നു0 ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാവരും ജാഗ്രതയോടും ശ്രദ്ധയോടുമിരിക്കണമെന്നും, ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയ്‌ക്ക് നരേന്ദ്രമോദി പങ്കുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കോഹ്‌ലിയും ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ പോരാടുന്നവരെ സഹായിക്കാന്‍ ജീവന്‍ പണയപ്പെടുത്തി നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും കോഹ്ലി തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രത്യേകം എടുത്ത് പറയേണ്ട വിഭാഗമാണ് അവരെന്നും വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് അവരെ പിന്തുണയ്‌ക്കാമെന്നും കോഹ്ലി തന്റെ കുറിപ്പില്‍ പറഞ്ഞു.
പ്രധാനമത്രിയുടെ നിര്‍ദേശാനുസരണം എല്ലാവരും മാര്‍ച്ച് 22നു ജനതാ കര്‍ഫ്യു ആചരിക്കണമെന്ന് ചലച്ചിത്ര താരം അജയ് ദേവ്ഗണ്‍ പറഞ്ഞു. ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രംഗത്തെത്തി. ഇന്ത്യ പോലെയൊരു രാജ്യത്ത് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ അശ്വിന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിര്‍ദേശം ഒറ്റക്കെട്ടായി നടപ്പിലാക്കാമെന്നും മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ആചരിക്കണമെന്നും നടന്‍ റിതേഷ് ദേഷ്മുഖ് കുറിച്ചു. എല്ലാവരും കഴിയുന്നത്ര വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കണമെന്ന് പറഞ്ഞ റിതേഷ് അറുപത് വയസിന് മുകളിലുള്ളവര്‍ രണ്ടാഴ്ചത്തേക്ക് വീട്ടില്‍ തന്നെ തുടരണമെന്നും വ്യക്തമാക്കി.
ജനതാ കര്‍ഫ്യൂ ആചരിക്കുമെന്നും വൈകുന്നേരം 5 മണിക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിന്തുണ അറിയിക്കുമെന്നും നടന്‍ വരുണ്‍ ധവാനും ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: