വാഷിങ്ടണ്‍: ഐഎസ് ഭീകരനാവാന്‍ പുറപ്പെട്ട പാക്കിസ്ഥാനി ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍. 28കാരനായ ഡോക്ടര്‍ മുഹമ്മദ് മസൂദ് എന്നയാളാണ് പിടിയിലായത്. അവിടെ നിന്നും സിറിയയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. എംഎസ്പി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
സിറിയയിലേക്ക് ചരക്ക് കപ്പല്‍ മാര്‍ഗം കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനു വേണ്ടി ഒരു ഇടനിലക്കാരനുമായി കൂടിക്കാഴ്ച്ച നടത്താന്‍ ലോസ് ഏഞ്ചല്‍സിലേക്ക് പോകാനായി എത്തിയപ്പോഴാണ് മസൂദ് പിടിയിലായത്. മാര്‍ച്ച് 24 വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇയാള്‍ ഐഎസിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഫെബ്രുവരി 21ന് ചിക്കാഗോയില്‍ നിന്ന് ജോര്‍ദാനിലേക്ക് ഇയാള്‍ വിമാന ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ അതിര്‍ത്തികള്‍ അടച്ചതിനേ തുടര്‍ന്ന് ഇയാളുടെ യാത്ര തടസ്സപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: