ന്യൂദൽ ഹി..ഹി..നിർഭയാ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കിപ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഏറെ നാളുകൾ നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷയ്‌ക്കെതിരെ പ്രതികൾ നൽകിയ ദയാഹർജി രാഷ്‌ട്രപതിയും തള്ളിയിരുന്നു. തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയത്ത് തൂക്കിലേറ്റുന്നത്. 2013 ഫെബ്രുവരി ഒൻപതിന് പാർലമെന്റ് ആക്രമണ കേസിലെ അഫ്സൽ ഗുരുവിനെയാണ് ഒടുവിലായി ഇവിടെ തൂക്കിലേറ്റിയത്. അവസാന മണിക്കൂറുകളിലും നിർഭയ കേസ് പ്രതികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു.
















