കൊച്ചി: കൊവിഡ് രോഗത്തിന് പ്രതിരോധമെന്ന പേരില്‍ ഊതിയ വെള്ളം നല്‍കി വ്യാജ ചികിത്സ നടത്തിയ സ്ത്രീ അറസ്റ്റില്‍. ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയെയാണ് വ്യാജ ചികിത്സ നല്‍കിയതിന് പോലീസ് പിടികൂടിയത്. ആലുവ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.
വിവിധ തരത്തിലുളള രോഗങ്ങള്‍ ഭേദമാക്കുമെന്ന പ്രചരണത്തോടെ സ്ഥിരമായി ഹാജിറ വ്യാജ ചികിത്സ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ നാദിര്‍ഷ ഹാജിറയുടെ വീട്ടിലെത്തിയത്. സുഹൃത്തിന് കൊറോണയാണെന്നും ചികില്‍സ വേണമെന്നും ആവശ്യപ്പെട്ടു. സുഹൃത്ത് രോഗിയായി അഭിനയിച്ചത്തോടെ, ഹാജിറ മന്ത്രിച്ച് ഊതിയ വെള്ളം ല്‍കി. ഇവരുടെ വ്യാജ ചികിത്സ രീതിയുടെ വിഡിയോ ഷൂട്ട് ചെയ്ത പരാതിക്കാരന്‍ തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയിന്മേല്‍ ഹാജിറയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ചികിത്സക്ക് ഉപയോഗിച്ച വസ്തുക്കള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. നിരവധി ആളുകള്‍ ഇവരുടെ വീട്ടില്‍ ചികിത്സക്കെത്തിയതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ അറസ്റ്റുചെയ്തു.
മലേഷ്യയില്‍ മതപ്രചരണത്തിനായി ഹാലാല്‍ സാനിറ്റൈസറുകള്‍ വില്‍ക്കുന്ന വാര്‍ത്തയ്‌ക്കു പിന്നാലെയാണ് ഇത്. രോഗ ബാധയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് സാനിറ്റൈസറുകളാണെന്നത് മുന്നില്‍ കണ്ടാണ് തട്ടിപ്പ്. ഇതിന് മതത്തിന്റെ നിറം കൂടി ചാര്‍ത്തിയാല്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നതാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. ‘ഹലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സാനിറ്റൈസര്‍ ഇന്റര്‍നെറ്റിലൂടെയാണ് പ്രധാനമായും വിറ്റഴിക്കാന്‍ ശ്രമിച്ചത്. ഇത്തരം വ്യാജ ചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഈ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: