Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് 19: രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം

വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കുക, പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന് യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്‌ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കുക തുടങ്ങിയവയാണ് നടപടി ക്രമങ്ങളില്‍ ചിലത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 01:54 pm IST
in Kerala

ന്യൂദല്‍ഹി: കൊറോണ ഭീതി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം കൊണ്ടുവരും. വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കുക, പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന്  യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്‌ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കുക തുടങ്ങിയവയാണ് നടപടി ക്രമങ്ങളില്‍ ചിലത്.

വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം

1. കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ എത്തിച്ചേരല്‍ ഒരേസമയമാകാതെ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതര്‍ക്ക്  വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കും. അങ്ങനെ ചെയ്താല്‍ യാത്രക്കാരുടെ ഒഴുക്ക് അവരുടെ പരിശോധനയെ ബാധിക്കാതിരിക്കും.

2.പ്രത്യേക എയറോബ്രിഡ്ജില്‍ നിന്ന്  യാത്രക്കാരെ പ്രാഥമിക താപ പരിശോധനയ്‌ക്കു വിമാനക്കമ്പനി ജീവനക്കാരുടെ അകമ്പടിയോടെ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിക്കും. രോഗ ലക്ഷണങ്ങളുള്ള  യാത്രക്കാരെ ഐസൊലേറ്റു ചെയ്യുകയും പൊതുനടപടിക്രമം അനുസരിച്ച് നിശ്ചിത ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും.

3. പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ  നടപടിക്രമം അനുസരിച്ച് അവര്‍ക്കായി നിശ്ചയിച്ച ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പാസ്പോര്‍ട്ടും സ്വയം പൂരിപ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പുമായി പോകാന്‍ അനുവദിക്കും.

ശ്രദ്ധിക്കുക: എത്തിച്ചേരുന്ന യാത്രക്കാര്‍ ഈ ഫോം കൃത്യമായി പൂരിപ്പിക്കുന്നുണ്ടെന്ന് വിമാനത്തിലും വിമാനത്താവളത്തിലുമുള്ള വിമാനക്കമ്പനി ജീവനക്കാര്‍ ഉറപ്പു വരുത്തിയിരിക്കണം.

4. നിശ്ചിത ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു യാത്രക്കാരെ അയച്ചശേഷം ഏതെങ്കിലും യാത്രക്കാര്‍ സ്വന്തം നിലയില്‍ മറ്റേതെങ്കിലും ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പോയാല്‍ ഇമിഗ്രേഷന്‍ ജീവനക്കാര്‍ അവരെ നിശ്ചിത കൗണ്ടറിലേക്ക് അയയ്‌ക്കേണ്ടതാണ്.

5. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം യാത്രക്കാരുടെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പക്കല്‍തന്നെ സൂക്ഷിക്കേണ്ടതാണ്.

6. യാത്രക്കാരുടെ 30 പേര്‍ വീതമുള്ള ബാച്ചുകളെ, സിഐഎസ്എഫിന്റെ  നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവള അതോറിറ്റിയുടെയും ഡല്‍ഹി പൊലീസിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ അകമ്പടി സംഘത്തിനു കൈമാറും. ഈ യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ സംഘത്തെ നയിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്  ഇമിഗ്രേഷന്‍ ജീവനക്കാര്‍ കൈമാറും.

ഒരു സാഹചര്യത്തിലും പാസ്പോര്‍ട്ട് യാത്രക്കാര്‍ക്കു കൈമാറാന്‍ പാടില്ല.

7. യാത്രക്കാരുമൊത്തുള്ള സംഘം ലഗേജുകള്‍ കൈപ്പറ്റുന്നതിന് ലഗേജ് ബെല്‍റ്റിനടുത്ത് എത്തണം. ആരുടെയെങ്കിലും ലഗേജ് എത്താന്‍ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ യാത്രക്കാര്‍ അകമ്പടി സംഘത്തിലെ ഒരാള്‍ക്കൊപ്പം അവിടെ തുടരുകയും മറ്റുള്ളവര്‍ കസ്റ്റംസ് പരിശോധനയ്‌ക്കായി പോവുകയും ചെയ്യണം.

8. കസ്റ്റംസ് പരിശോധന പൂര്‍ത്തീകരിക്കുന്നതിനു കാലതാമസം വന്നാല്‍ ആ യാത്രക്കാര്‍ സംഘത്തിലെ ഒരു അംഗത്തിനൊപ്പം അവിടെ തുടരുകയും മറ്റുള്ളവര്‍ അടുത്ത നടപടിയിലേക്കു നീങ്ങുകയും ചെയ്യണം.

9. യാത്രക്കാരുമായുള്ള സംഘം ഡല്‍ഹി സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള പരിശോധനാ സാമഗ്രികളുമായി നിയന്ത്രിക്കുന്ന പ്രത്യേക സ്ഥലത്ത് എത്തിച്ചേരണം. കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജ്ജ് അവിടുത്തെ മേല്‍നോട്ട, ഏകോപന ചുമതലകള്‍ നിര്‍വഹിക്കുന്നതായിരിക്കും.

10. അവിടെ കണ്‍ട്രോള്‍ റൂമിനോടൊപ്പം  ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിച്ച മെഡിക്കല്‍ ഓഫീസര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരും നിയന്ത്രിക്കുന്ന അഞ്ച് പരിശോധനാ കൗണ്ടറുകളും  ഉണ്ടായിരിക്കും.

11. അകമ്പടി സംഘം കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജിന്റെയടുക്കല്‍  റിപ്പോര്‍ട്ട് ചെയ്യുകയും ഇദ്ദേഹം ആ ബാച്ചിന് ഒരു കൗണ്ടര്‍ അനുവദിക്കുകയും ചെയ്യും.

12. നിശ്ചിത കൗണ്ടറില്‍ ആ ബാച്ചിലെ മുഴുവന്‍ യാത്രക്കാരുടെയും പാസ്പോര്‍ട്ടുകള്‍ കൗണ്ടറിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് അകമ്പടി സംഘത്തിന്റെ തലവന്‍ കൈമാറും. ഇവിടെ യാത്രക്കാരെ പരിശോധിക്കുകയും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണപരമായ സംശയങ്ങള്‍ ഇല്ലാത്തവരെ അവരുടെ പാസ്പോര്‍ട്ട് നല്‍കി വീട്ടിലെ നീരീക്ഷണ വാസത്തിനായി അയയ്‌ക്കുകയും ചെയ്യും. ഭവന നിരീക്ഷണ കാലത്ത് അതിന്റെ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും അല്ലെങ്കില്‍ ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നുമുള്ള സത്യവാങ്മൂലം അവരില്‍ നിന്ന് വാങ്ങുന്നതാണ്. മഹാരാഷ്‌ട്രയില്‍ ചെയ്തതുപോലെ ഭവന നിരീക്ഷണത്തിലുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കുന്നതിനുള്ള സാധ്യത തേടും. ഈ യാത്രക്കാരെ ഐഡിഎസ്പി (സംയോജിത രോഗനിരീക്ഷണ പരിപാടി)യുമായി ബന്ധിപ്പിക്കുന്നതാണ്. ഈ ആവശ്യത്തിന് ഡല്‍ഹി സംസ്ഥാന ഐഡിഎസ്പി സംഘത്തെ ഡല്‍ഹി ഗവണ്‍മെന്റ് നിയോഗിക്കും.

13. കൂടുതല്‍ രോഗസാധ്യതയുള്ള യാത്രക്കാര്‍ക്ക്  നിരീക്ഷണ വാസം സജ്ജീകരിക്കുന്നത് പണം കൊടുക്കുന്ന ഹോട്ടലിലാകണോ അതോ ഗവണ്‍മെന്റിനു കീഴിലുള്ള സൗകര്യത്തിലാകണോ ( ലഭ്യതയനുസരിച്ച്) എന്നു നിര്‍ദേശിക്കുന്ന സത്യവാങ്മൂലം ആദ്യം തന്നെ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. അതിനുശേഷം സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് ലഭ്യമായ നിരീക്ഷണ വാസ സൗകര്യത്തില്‍ താമസിപ്പിക്കും.

14. സംസ്ഥാന ഗവണ്‍മെന്റ് ലഭ്യമാക്കിയ യാത്രാ സൗകര്യത്തിലേക്ക് എത്തിക്കുന്നതുവരെ അകമ്പടി സംഘം ഇവര്‍ക്കൊപ്പമുണ്ടായിരിക്കും.

15. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഈ യാത്രക്കാരെ നീരീക്ഷണത്തിലാക്കും.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.