ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 166 ആയി ഉയര്‍ന്നു. ഇതില്‍ 25 പേര് വിദേശ പൗരന്മാരാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയഞ്ച് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഹരിയാനയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 14 പേരും വിദേശികളാണ്.
കേരളമാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തില്‍ രോഗ മുക്തരായ മൂന്നുപേര്‍ ഉള്‍പ്പെടെ 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാല് ലക്ഷത്തിലധികം പേര് നിരീക്ഷണത്തിലുമാണ്.
ഇതിനിടെ രാജ്യത്തെ കൊറോണ പരിശോധനകളില്‍ ലോകാരോഗ്യ സംഘടന തൃപ്തി രേഖപ്പെടുത്തി. രോഗം പകരുന്നത തടയാന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും കാണിച്ച ആത്മാര്‍ഥതയെ അഭിനന്ദിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഹെന്‍ക് ബെക്കദം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: