തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
അതേസമയം നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. സിബിഎസ്ഇ, എഞ്ചിനീയറിംഗ്, ഐ ഐ ടി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. സിബിഎസ്ഇയുടെ പുതുക്കിയ പരീക്ഷാ തീയതികള്‍ മാര്‍ച്ച് 31ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. എല്ലാ പരീക്ഷകളുടെയും പുതിയ തീയതികള്‍ ഏപ്രില്‍ മാത്രമേ അറിയിക്കൂ എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
എന്നാല്‍, സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് പുറമെ സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. എസ്എസ്എല്‍സി പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിലും തീരുമാനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: