Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ടൂറിസ്റ്റുകളുടെ ക്ഷേമത്തിനായി 11 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേരള ടൂറിസം

മുന്‍കൂട്ടി താമസസൗകര്യം ബുക്ക് ചെയ്യാത്ത എല്ലാ സഞ്ചാരികള്‍ക്കും ടൂറിസം വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ സഹായം നല്‍കണം. സ്വകാര്യമേഖലയില്‍ താമസ സൗകര്യം ലഭ്യമല്ലെങ്കില്‍ ഇക്കാര്യം കേരള ടൂറിസം ഡെവലപ്മന്റ് കോര്‍പറേഷന്റെ(കെടിഡിസി) എംഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇതു വഴി ഏറ്റവുമടുത്തുള്ള കെഡിടിസി ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 05:11 pm IST
in Travel

തിരുവനന്തപുരം: കോവിഡ്19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ജില്ലാതല ഹെല്‍പ് ഡെസ്‌ക്കുകള്‍ക്കായി കേരള ടൂറിസം വകുപ്പ് 11 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.  

ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വിനോദസഞ്ചാരികളുടെ സംസ്ഥാനത്തെ ദിനങ്ങള്‍ പ്രശ്‌നരഹിതമാക്കുക, അവശ്യഘട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, കോവിഡ്19 മായി ബന്ധപ്പെട്ട നിരീക്ഷണകാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവ ശ്രദ്ധിക്കുകയും വേണം.

മുന്‍കൂട്ടി താമസസൗകര്യം ബുക്ക് ചെയ്യാത്ത എല്ലാ സഞ്ചാരികള്‍ക്കും ടൂറിസം വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ സഹായം നല്‍കണം. സ്വകാര്യമേഖലയില്‍ താമസ സൗകര്യം ലഭ്യമല്ലെങ്കില്‍ ഇക്കാര്യം കേരള ടൂറിസം ഡെവലപ്മന്റ് കോര്‍പറേഷന്റെ(കെടിഡിസി) എംഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇതു വഴി ഏറ്റവുമടുത്തുള്ള കെഡിടിസി ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും.

കോറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഞ്ചാരികളുടെ ക്ഷേമത്തിനായി ആരോഗ്യവകുപ്പ് നേരത്തെ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം പടരുന്നത് തടയാനായി സര്‍ക്കാരെടുത്ത നടപടികള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം എല്ലാ വിധ പിന്തുണയും സഹായങ്ങളും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ്ജ് പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ച് ജില്ലാ ടൂറിസം ജീവനക്കാരുമായി ചേര്‍ന്ന് പ്രതിസന്ധി കൈകാര്യം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണാണ് ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഭക്ഷണം, വെള്ളം, പ്രാദേശിക ഗതാഗത സൗകര്യം, എന്നിവയില്‍ അടിയന്തര സഹായം ആവശ്യമാണെങ്കില്‍ അത് എത്തിക്കണം. ഇതിനാവശ്യമായ വരുന്ന ചെലവുകള്‍ പിന്നീട് മടക്കി നല്‍കുമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.

രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ സഞ്ചാരികളുടെ വിസ കാലാവധി അവസാനിക്കുന്ന പക്ഷം ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ ഇക്കാര്യം അതത് ജില്ലാ കളക്ടര്‍മാരെ അറിയിക്കണം. രോഗലക്ഷണങ്ങളില്ലാത്ത സഞ്ചാരികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ ആരോഗ്യവകുപ്പിന്റെ വൈദ്യപരിശോധനാ സെല്ലിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 17 ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണിത്.

ഇതൊടൊപ്പം ആരോഗ്യവകുപ്പ് മാര്‍ച്ച് 13 ന് പുറത്തിറക്കിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുകയും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഹെല്‍പ് ഡെസ്‌കുകള്‍ ഉറപ്പ് വരുത്തുകയും വേണം.

എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി എല്ലാ ജില്ലാതല ഹെല്‍പ് ഡെസ്‌കുകളും സംസ്ഥാന ഹെല്‍പ് ഡെസ്‌കുകള്‍ക്ക് ദൈനംദിന റിപ്പോര്‍ട്ട് ഇമെയില്‍ ([email protected])  ചെയ്യണം.

ഈ രംഗത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായും അതീവ ശ്രദ്ധയോടും കൂടെ ഹെല്‍പ് ഡെസ്‌കുകള്‍ നിരീക്ഷിക്കണം. ടൂറിസം വ്യവസായ സംഘടനകള്‍ രൂപീകരിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സമിതികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും വേണം.

സംസ്ഥാന തല ഹെല്‍പ് ഡെസ്‌ക് നമ്പറുകളായ 9995454696, 9447363538 എന്നിവയില്‍ ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ ബന്ധപ്പെടേണ്ടതാണ്.

സംസ്ഥാനജില്ലാ തലങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കാനുള്ള പ്രഖ്യാപനം ടൂറിസം വകുപ്പ് ചൊവ്വാഴ്ചയാണ് നടത്തിയത്. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ  സജീവ് കെ ആര്‍9995454696, രമേഷ് ടി പി9447363538 എന്നിവര്‍ വഴി ടൂറിസം ഡയറക്ടറേറ്റിലെ പ്രധാന ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.