തിരുവനന്തപുരം : ആന്റി കൊറോണ എന്ന പേരില്‍ ജ്യൂസ് വില്‍പ്പന നടത്തി വിദേശി. ഹെലിപ്പാഡിന് സമീപം പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ വിദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കി ആന്റി കൊറോണ എന്ന പേരിലാണ് ഇയാള്‍ വിറ്റഴിച്ചിരുന്നത്. ജനങ്ങള്‍ കൊറോണ പരിഭ്രാന്തിയില്‍ നില്ക്കുമ്പോള് അത് മുതലെടുക്കാനുള്ള ശ്രമം കൂടിയാണ്. ഒരു ജ്യൂസിന് 150 രൂപയ്ക്കാണ് ഇയാള്‍ വിറ്റഴിച്ചിരുന്നത്. നിരവധി ആളുകള്‍ ഇയാളുടെ പക്കല്‍ നിന്നും ജ്യൂസ് വാങ്ങിയിരുന്നു.
ഷോപ്പിനുമുമ്പിലെ ബോര്‍ഡില്‍ ആന്റി കൊറോണ ജ്യൂസ് എന്ന് ഏഴുതിവെച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പിന്നീട് പോലീസ് താക്കീത് നല്കി വിട്ടയച്ചു. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കടയുടെ മുമ്പില്‍ സ്ഥാപിച്ച ബോര്‍ഡും ഇയാള്‍ നീക്കം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: