കൊച്ചി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാതലത്തില്‍ കേരളത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകള് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആള്‍കൂട്ടം ഉണ്ടാക്കുന്ന ബിവറേജ് ഔട്ട് ലൈറ്റുകള്‍ പൂട്ടാനുള്ള നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ലഹരി നിര്‍മാര്‍ജന സമിതി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ നിലവിലത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടയ്‌ക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ നയം വ്യക്തമാക്കി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് ഹര്‍ജിയുമായി സമിതി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
















