ന്യൂദല്‍ഹി: എട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കളിക്കാരുടെ പരിശീലന ക്യാമ്പ് റദ്ദാക്കി. കൊറോണ പടരുന്ന സാഹചര്യത്തിലാണ് ക്യാമ്പുകള്‍ റദ്ദാക്കിയത്.
എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ഈ മാസം 21 ന് ആരംഭിക്കാനിരുന്ന പരിശീലന ക്യാമ്പുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കുകയാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റോയല്‍ ചലഞ്ചേഴ്സ് ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ നേരത്തെ തന്നെ പരിശീലന ക്യാമ്പുകള്‍ റദ്ദാക്കിയിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ മാസം 29ന് ആരംഭിക്കാനിരുന്ന ഐപിഎല്‍ എപ്രില്പതിനഞ്ചിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
കൊറോണ ബാധയെ തുടര്‍ന്ന് ലോകത്ത് ആറായിരം പേര് മരിച്ചു. ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെപേര്ക്ക് അസുഖം ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: