ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗഭാക്കല്ലായിരുന്നെന്നും തുറന്ന് പറയുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ അവസാന അഭിമുഖം പുറത്ത്. പ്രസാര്‍ഭാരതി തങ്ങളുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്തുക്കളുടെ പിന്തുടര്‍ച്ചകാരാണെന്നും നെഹ്റു പറയുന്നുണ്ട്.
1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളായി തന്നെ തുടരുമോ എന്നതായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ അത്തരമൊരു കാര്യത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല- നെഹ്റു പറയുന്നു.
സ്വാതന്ത്ര്യ സമരങ്ങളിലെ ഗാന്ധിയുടേയും ജിന്നയുടേയും നെഹ്റുവിന്റെയും പങ്കിനെ കുറിച്ച് അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കള്‍ ചോദിച്ചപ്പോള്‍ ജിന്നയ്ക്ക് സമരങ്ങളില്‍ ഒരു പങ്കുമില്ലെന്ന് നെഹ്റു വ്യക്തമാക്കുന്നുണ്ട്. 1911ലാണ് മുസ്ലീം ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ വിമതവിഭാഗത്തെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാരാണ് സംഘടന തുടങ്ങുന്നത്. ഇതാണ് പിന്നീട് വിഭജനത്തിന് വഴിവച്ചതെന്നും നെഹ്റു പറഞ്ഞു വയ്ക്കുന്നു.
മുസ്ലീം ലീഗിലെ നേതാക്കളെല്ലാം വലിയ ഭൂഉടമകളാണ്. അതുകൊണ്ട് തന്നെ ഭൂപരിഷ്ക്കരണത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന മുസ്ലീം ലീഗ് നേതാക്കള്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനേയും എതിര്‍ത്തിരുന്നു. അതാണ് വിഭജനത്തെ തങ്ങള്‍ അംഗീകരിക്കാന്‍ കാരണമായതെന്നും നെഹ്റു പറയുന്നുണ്ട്.
ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലീങ്ങളുമായി സാഹോദര്യം പുലര്‍ത്തിയിരുന്നു. പക്ഷെ ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ ‘സന്താനവല്‍ക്കരണം’ നടത്താനും മതപരിവര്‍ത്തനം നേടാനും ആഗ്രഹിച്ചിരുന്നു. വാസ്തവത്തില്‍, ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ പുറത്തുനിന്ന് വന്നവരായുള്ളുവെന്നും നെഹ്റു വ്യക്തമാക്കുന്നുണ്ട്.
മുസ്ലീങ്ങള്‍ വംശീയവല്‍ക്കരണത്തില്‍ ചെറിയ അളവില്‍ മാത്രമാണ് വിജയിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദേശം നാലിലൊന്ന് ആളുകള്‍. അക്കാലത്ത് മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായിരുന്നെന്നും നെഹ്റു ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: