കോട്ടയം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ഫ്രാങ്കൊ മുളക്കല്‍ വിചാരണ നേരിടണമെന്നും കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുന്നതാണെന്നും കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി വ്യക്തമാക്കി. കേസ് കെട്ടിച്ചമച്ചതാണെന്ന ഫ്രാങ്കോയുടെ വാദം കോടതി തള്ളുകയായിരുന്നു.
വ്യക്തി വൈരാഗ്യത്താല്‍ കെട്ടിച്ച കേസാണിതെന്നും അതിനാല്‍ പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണം എന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ തനിക്കെതിരായി പ്രചരിപ്പിക്കുന്നെന്ന് കോടതിയില്‍ ആരോപിച്ചു. അതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യങ്ങളെ അനുവദിക്കരുതെന്ന് ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇന്ന് അതിനെ സംമ്പന്ധിച്ച് തീരുമാനം അറിയിച്ചില്ല. പകരം മാര്‍ച്ച് 24 ന് ഈ വിഷയം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: