ന്യൂദല്‍ഹി: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ റെയിവേ പ്രത്യേക കോച്ച് അനുവദിച്ചതിന്റെയും ക്രെഡിറ്റും അടിച്ചുമാറ്റി ആറ്റിങ്ങലില്‍ ദയനീയമായി തോറ്റ എ.സമ്പത്ത്. എബിവിപിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിയാനയിലെ മഹീന്ദ്രഘട്ടിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക കോച്ച് റെയില്‍വേ അനുവദിച്ചത്.
കൊറോയണയുടെ പശ്ചാത്തലത്തില്‍ സെട്രല്‍ യൂണിവേഴ്സിറ്റിയിലെ ക്ലാസ്സുകളും ഹോസ്റ്റലുകളും പൂട്ടിയിരുന്നു. ഇതോടെ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഹരിയാനയില്‍ കുടുങ്ങി പോയിരുന്നു. തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ള എബിവിപി പ്രതിനിധികളാണ് നാട്ടിലെത്താനായി ഒരു കോച്ചനുവദിക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്‍കിയത്. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം റെയില്‍വേ കോച്ച് അനുവദിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.40 നുള്ള ‘12484 അമൃത് സര്- കൊച്ചുവേളി’ ട്രെയിനിലാണ് വിദ്യാര്‍ഥികള്‍ അവിടുന്ന് പുറപ്പെട്ടത്. കുട്ടികള്‍ രാവിലെ തന്നെ ന്യൂഡല്‍ഹി റയില്‍വെ സ്റ്റേഷനില്‍ എത്തിയിരുന്നു. എബിവിപി നിവേദനം നല്‍കിയത് അറിഞ്ഞ് കോച്ച് അനുവദിച്ചതിനുടനെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ഒരു തട്ടിക്കൂട്ട് നിവേദനം സമ്പത്ത് തയാറാക്കി ദല്‍ഹിയി ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് അയച്ചെന്ന് പറയപ്പെടുന്ന നിവേദനത്തില്‍ പീയുഷ് ഗോയലിനെ കേരള റെയില്‍വേ മന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: