ഇടുക്കി: കൊറോണ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന്മാര് മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്തി വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖ പുറത്ത് വിട്ട് ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍.
വിദേശികളെ റൂമിനുള്ളില്‍ തന്നെ പാര്‍പ്പിക്കണം എന്ന് പതിമൂന്നാം തീയതി സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് നല്കിയ സര്‍ക്കാര്‍, സ്വന്തം ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലില്‍ നിന്ന് ബ്രിട്ടീഷ് പൗരന്മാര് കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ചോദിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്തി വിമാനത്തില്‍ കയറിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖയാണ് പുറത്തുവിടുന്നത്.
വിദേശികളെ റൂമിനുള്ളില്‍ തന്നെ പാര്‍പ്പിക്കണം എന്ന് പതിമൂന്നാം തീയതി സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ക്ക് നല്കിയ ഉത്തരവാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ഉത്തരവ് നല്കിയ സര്‍ക്കാര്‍ , സ്വന്തം ഉടമസ്ഥതയിലുള്ള മൂന്നാറിലെ കെടിഡിസി ഹോട്ടലില്‍ നിന്ന് ബ്രിട്ടീഷ് പൗരന് കൊച്ചിയിലെത്തി വിമാനം കയറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറും? കടകംപള്ളി സുരേന്ദ്രന് എങ്ങനെ ഇത് ടൂറിസം വകുപ്പിന്റെ വീഴ്ചയല്ല എന്ന് അവകാശപ്പെടാന്‍ കഴിയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: