കൊച്ചി: ഗോദ്റെജ് ലോക്ക്സ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഡിജിറ്റല്‍ ലോക്ക് ആയ സ്പെയ്സ്ടെക് പുറത്തിറക്കി. വിരലടയാളം തിരിച്ചറിയല്‍, മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പാസ്വേഡേിനു പുറമെ മറ്റ് അക്കങ്ങള്‍ കൂടി ചേര്‍ക്കാന്‍ സഹായിക്കുന്ന സ്പൈ കോഡ്, പാസ് കോഡ് ഉണ്ടെങ്കിലും പുറത്തു നിന്നു തുറക്കാനാവാത്ത സ്വകാര്യ മോഡ്, ബാറ്ററി ചാര്‍ജു കുറയുന്നത് സൂചിപ്പിക്കല്‍, ശബ്ദ നിയന്ത്രണം, കവര്‍ച്ചാ മുന്നറിയിപ്പ് അലാറം തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
2016ല്‍ 75.19 ദശലക്ഷം ഡോളറിന്റെ വിപണിയായിരുന്ന രാജ്യത്തെ ഡിജിറ്റല്‍ ലോക്ക് 2023ല്‍ 652.04 ദശലക്ഷം ഡോളറിലേക്ക് ഉയരുമെന്നാണ് കെന്നെത്ത് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നത്. കോര്‍പറേറ്റ് രംഗത്തും അടിസ്ഥാന സൗകര്യ മേഖലയിലും ഉള്ള വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ലോക്കുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗോദ്റെജ് ലോക്ക്സ് 2015 മുതല്‍ 2019 വരെയുള്ള കാലത്ത് 13 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതിനു പുറമെ ഏറ്റവും മികച്ച സവിശേഷതകള്‍ക്കൊപ്പം വീടിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ലോക്ക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ശ്യാം മോട്ട് വാനി പറഞ്ഞു. 43,000 രൂപയാണു വില. അംഗീകൃത ഡീലര്‍മാര്‍, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള് എന്നിവിടങ്ങളില്‍ പുതിയ ഗോദ്റെജ് ഡിജിറ്റല്‍ ലോക്ക് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: