തൃശൂര്‍: ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുതൂര്‍ പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. 11,111 രൂപയും വെങ്കല ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.പി. വീരേന്ദ്രകുമാര്‍, ഡോ. എം. ലീലാവതി, ഡോ. പി. രശ്മി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ആറാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ മൂന്നിന് അനുസ്മരണ യോഗത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജു പുതൂര്‍ അറിയിച്ചു.
















