തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകരും രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ജനങ്ങളിലെ ഭീതി അകറ്റാനും പ്രതിരോധമെങ്ങനെയെന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്യുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള മാസ്ക്കുകള്‍, സാനിറ്റൈസര്‍ എന്നിവ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ബിജെപി സജീവമാകുമെന്നും സുരേന്ദ്രന് അറിയിച്ചു.
കൊറോണ ഭീതി ഏറിയതോടെ സംസ്ഥാനത്തെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന് ക്ഷാമമനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യാന്‍ പലരും മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നതാണ് കാരണം. പല ആശുപത്രികളിലും രക്തം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഈ സ്ഥിതിക്ക് പരിഹാരം കണ്ടെത്താന്‍ സംസ്ഥാനത്തടനീളമുള്ള രക്തബാങ്കുകളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും. ഇന്ന് മുതല്‍ രക്തദാന പ്രവര്‍ത്തനങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സജീവമാകുമെന്നും കെ. സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: