തിരുവനന്തപുരം/വര്‍ക്കല: കൊറോണയുമായി തലസ്ഥാനത്തെത്തിയ ഇറ്റാലിയന്‍ പൗരന്റെ സഞ്ചാരപഥം ഇതുവരെയും കൃത്യമായി കണ്ടെത്തിയില്ല. മാത്രമല്ല ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡായ, കശ്മീരി യുവാവിനെ കണ്ടെത്താനായിട്ടില്ല. ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്. എന്നാല്‍ ഈ വിവരം പോലീസോ ആരോഗ്യവകുപ്പോ, വര്‍ക്കല നഗരസഭയോ കാര്യമായി എടുത്തില്ല.
ഇറ്റാലിയന്‍ പൗരന് ക്ഷേത്ര ഉത്സവത്തിനടക്കം പങ്കെടുത്തെന്നാണ് വിവരം. യുകെയില്‍ നിന്നുള്ള പേട്ട സ്വദേശി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയും കടകള്‍ കയറി ഇറങ്ങുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗം പടരാമെന്നാണ് ആശങ്ക.
വര്‍ക്കലയില്‍ ഇറ്റാലിയന്‍ പൗരന് താമസിച്ച റിസോര്‍ട്ട് പൂട്ടി. എഡിഎം അടക്കം സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. വര്‍ക്കല അതീവ ജാഗ്രതയിലാണ്.
വിദേശത്തുനിന്നു വന്നവര്‍ 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 231 പേര് വീടുകളിലും 18 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 70 സാമ്പിളുകളുടെ ഫലം കിട്ടാനുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: