Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സൂത്രധാരന്‍

കാഴ്ചകളുടെ മഹാനഗരം

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
Mar 15, 2020, 05:00 am IST
in Literature

കാഴ്ചകളുടെ മഹാനഗരം

അതായിരുന്നു മുംബൈ.

സാധ്യതകളുടേയും നഗരം.

ആര്‍ക്കും എന്തു തൊഴിലുമെടുത്ത് ജീവിക്കാവുന്ന ഭൂമി.

പഴനിച്ചാമിക്ക് അടിയറവ് പറഞ്ഞതോടെ കോവൈപുതൂര്‍ ജീവിതം ദുസ്സഹമായി. അയാള്‍ എന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അയാള്‍ പറയുന്ന വ്യവസ്ഥകളത്രയും അംഗീകരിച്ചിട്ടും അയാള്‍ക്ക് മതിയായില്ല എന്നു തോന്നുന്നു. അതോ അപവാദ പ്രചരണം അയാളുടെ സ്വഭാവമോ? എന്റെ പ്രാക്ടീസ് കുറയാന്‍ തുടങ്ങി എന്നു മാത്രമല്ല ആളുകള്‍ സന്ദേഹത്തോടെ എന്നെ നോക്കാന്‍ തുടങ്ങി. ജ്യോത്സ്യനില്‍ വിശ്വാസക്കുറവ് വന്നു കഴിഞ്ഞാല്‍ അയാള്‍ പിന്നെ ജാതകപരിശോധന നടത്തി ഫലം പറയുന്നതില്‍ എന്തു കാര്യം? സത്യം പറഞ്ഞാലും അതു നുണയായിട്ടേ തോന്നൂ.

അതിനിടയ്‌ക്ക് ഒരു ജാതകന്‍ എംഎ സര്‍ട്ടിഫിക്കറ്റ് കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. നല്ല സ്വര്‍ണനിറമുള്ള ഫ്രെയിമില്‍ അത് ചില്ലിട്ടു തൂക്കിയാല്‍ പ്രത്യേക എടുപ്പും സ്റ്റാര്‍ഡം കൂട്ടുന്നതുമായിരിക്കുമെന്ന് ഉപദേശിച്ചു. അയാള്‍ കൊള്ളിച്ചു പറഞ്ഞതാണെന്ന് എനിക്കുടനെ മനസ്സിലായി. പിറ്റേന്നുതന്നെ എംഎ ബിരുദം ചേര്‍ത്തെഴുതിയ ബോര്‍ഡ് ഞാനെടുത്തു മാറ്റി. ഞാന്‍ നിര്‍ദ്ദേശിക്കുന്ന ജ്വല്ലറിയില്‍ നിന്നും വാങ്ങുന്ന രത്‌നക്കല്ലുകള്‍ രണ്ടാംകിടയാണെന്ന് അതിന്റെ തനിപ്പകര്‍പ്പ് കാണിച്ച് ഒരു ജാതകന്‍ സമര്‍ത്ഥിച്ചു. പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്യുന്നവരുടെ സഹായികള്‍ക്ക് അശ്വതി തൊട്ട് ഇരുപത്തിയേഴു നക്ഷത്രങ്ങളും മേടം തൊട്ട് പന്ത്രണ്ട് രാശികളും ക്രമത്തിലറിയില്ലെന്ന് മറ്റൊരാള്‍ ആ സഹായിയെയും കൂടി കൂട്ടി വന്ന് വാദിച്ചു. ഇത്രയുമായതോടെ കോവൈപുതൂരിലെ എന്റെ അസ്ഥിവാരം ഇളകിത്തുടങ്ങി. എത്രയും പെട്ടെന്ന് സ്ഥലം വിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നുറപ്പായതോടെയാണ് അവിടെനിന്നും വേഗം മുങ്ങിയത്.

മുംബൈയില്‍ എത്തിപ്പെടാന്‍ കാരണമായതും ഒരു ജാതകന്‍ തന്നെ. കോവൈപുതൂരില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് എന്നെ കാണാന്‍ സ്ഥിരമായി വരുമായിരുന്ന രാജേന്ദറിന്റെ അളിയന്‍. അദ്ദേഹം ഡോംബിവില്ലയില്‍ സ്വന്തം ബിസിനസ്സാണ്. മകളുടെ വിവാഹ സമയമറിയാനാണ് വന്നത്. പറഞ്ഞ സമയത്ത് കൃത്യമായി വിവാഹം നടന്നു. വരന്റെ ദിക്കും കൃത്യമായി. അതോടെ അയാള്‍ക്ക് വിശ്വാസമിരട്ടിച്ചു. മുംബൈയില്‍ നല്ല ജ്യോത്സ്യന്മാര്‍ വിരളമാണെന്നും താങ്കളുടെ എംഎ ഡിഗ്രിക്ക് അവിടെ വന്ന് പ്രാക്ടീസ് ചെയ്താല്‍ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും കണ്ണായ സ്ഥലത്ത് നിര്‍മിച്ച പുതിയ കെട്ടിടം മാന്യമായ വാടകക്ക് അയാള്‍ വാഗ്ദാനം ചെയ്തു. കോവൈപുതൂരില്‍ പ്രശ്‌നങ്ങള്‍ തല പൊക്കുന്ന സമയത്താണ് ഈ വാഗ്ദാനം. രക്ഷപ്പെടാന്‍ ഒരു പഴുതു നോക്കിയിരിക്കുന്ന എനിക്ക് അതൊരു പിടിവള്ളിയായി.

അതിനിടക്ക് മറ്റൊരു പ്രധാന കാര്യം സംഭവിച്ചു. തഞ്ചാവൂരില്‍ എംഎ ഒന്നാം വര്‍ഷത്തിന് ഒപ്പമുണ്ടായിരുന്ന ഗോതണ്ഡരാമന്‍ ജ്യോതിഷത്തില്‍ ഡോക്ടറേറ്റെടുത്ത വിവരം പറയാന്‍ വിളിച്ചു. കൊല്‍ക്കത്തയിലെ ഏതോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 35000 രൂപ ചെലവില്‍ സംഘടിപ്പിച്ച പട്ടം. അത് അസ്സല്‍ ഡോക്ടറേറ്റോളം വരില്ല. എങ്കിലും പേരിനൊപ്പം വെക്കുന്നതില്‍ കുഴപ്പമില്ല. യൂണിവേഴ്‌സിറ്റിക്ക് പേരോ പെരുമയോ ഇല്ലെങ്കിലും കൃത്യമായ വിവരങ്ങളോടുകൂടിയ ഡോക്ടറേറ്റാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം ഒന്ന്, സമൂഹ മര്യാദ. രണ്ട്, നൂറു രൂപ ഫീസ് തരുന്ന ദിക്കില്‍ ഡോക്ടറേറ്റിനെ മാനിച്ച് 200 രൂപയെങ്കിലും തരും.

”വേണമെങ്കില്‍ പറയൂ…ഞാന്‍ ശരിയാക്കാം…” ദില്ലിയില്‍ ഇത്തരം ബിരുദാനന്തര ബിരുദ ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും അതിന് സഹായിക്കുന്ന ഏജന്റുമാരെക്കുറിച്ചും നേരത്തെ കേട്ടിരുന്നു. രാജ്യത്തെ വലിയൊരു ശതമാനം ഡോക്ടറേറ്റ് പട്ടങ്ങളും ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് ഈയിടെ പത്രത്തില്‍ വാര്‍ത്തയും കണ്ടു.  എന്നാല്‍ ഇതിന്റെ വേരുകള്‍ ജ്യോതിഷ മേഖലയിലേക്കും ഇണര്‍പ്പു പൊട്ടി പടര്‍ന്നത് ഇപ്പോള്‍, ഇപ്പോള്‍ ഗോതണ്ഡരാമനില്‍ നിന്നാണറിയുന്നത്.

”പറയൂ…വേണമെങ്കില്‍ ഞാന്‍….”

ഗോതണ്ഡരാമന്‍ പിന്നെയും പ്രലോഭനം പോലെ പറഞ്ഞു. ഇയാളും ഇതിന്റെ ഏജന്റായിരിക്കുമോ?

പെട്ടെന്ന് മനസ്സിന്റെ പിടുത്തം അയഞ്ഞു. 35000 എനിക്ക് വിഷയമേയായിരുന്നില്ല. എന്നാല്‍ ഗോതണ്ഡരാമന്‍ ചോദിച്ചു.

”ഏതു വിഷയത്തിലാണ് താല്‍പ്പര്യം?”

”വിഷയമോ… യൂ മീന്‍…”

”ഗൈനക്കോളജി, പീഡിയാട്രിക്‌സ് എന്നൊക്കെ പറയുംപോലെ ഏതെങ്കിലുമൊരു വിഷയത്തില്‍ പിടിക്കണം…രഘുവിന് അറിവുള്ളതും പെട്ടെന്ന് വഴങ്ങി വരുന്നതുമായ ഒരു വിഷയം…”

രാഹു കേതുക്കളെക്കുറിച്ച് കുറേ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. ജാതകത്തിലെ രാഹുദോഷങ്ങളെക്കുറിച്ച് ഒരു പരിധി വരെ മനസ്സിലാക്കിയിട്ടുമുണ്ട്. തുടക്കം മുതലേ എന്തോ ആ വിഷയത്തോട് ഒരു പ്രത്യേക കമ്പം തോന്നിയിരുന്നു.

”അതു മതി….”, ഗോതണ്ഡരാമന്‍ പ്രോത്സാഹിപ്പിച്ചു. ”അതിലാവാം ഡോക്ടറേറ്റ്…”

അയാള്‍ തന്നെ എല്ലാത്തിനും മുന്‍കയ്യെടുത്തു. പ്രബന്ധം തയ്യാറാക്കാന്‍ ഒരയ്യായിരം വേറെ ചെലവായി. എങ്കിലും മൂന്നു മാസത്തിനുള്ളില്‍ ഡോക്ടറേറ്റ് കിട്ടി.

ഡോംബിവില്ലിയില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ ഞാന്‍ ചെറിയൊരു പരിഷ്‌കാരം വരുത്തി.

ഡോക്ടര്‍. ആര്‍.പി. അയ്യര്‍, എംഎ, പിഎച്ച്ഡി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.