കുവൈറ്റ് സിറ്റി – കുവൈത്തിൽ ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. കനത്ത ജാഗ്രതക്കിടയിലും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 20 ആളുകൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം കുവൈത്തിൽ ജുമ നമസ്കാരം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്‌ക്കാൻ സർക്കാർ ഉത്തരവിട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മതകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. വിശ്വാസികൾ ജുമ നമസ്കാരത്തിനു പകരമായി ദുഹർ നമസ്കാരം സ്വന്തം വീടുകളിൽ നടത്തുവാൻ മന്ത്രാലയം നിർദ്ദേശിച്ചു.
ബസ് സർവ്വീസ് ഉൾപ്പെടെ നിർത്തിവയ്‌ക്കാ
ൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്ക്കാരങ്ങൾ നിർത്തി വയ്‌ക്കാൻ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. കുടാതെ സുരക്ഷ മുൻനിർത്തി സ്വദേശികളും വിദേശികളും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബ അഭ്യർത്ഥിച്ചു. ഹോട്ടലുകളിലും മാളുകളിലും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. ഫ്രൈഡേ മാർക്കെറ്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു
















