സിഡ്നി: ലോകം കൊറോണപ്പേടിയില്‍ ആശങ്കപ്പെടുമ്പോള്‍ കായിക മേഖല മുഴുവനായി അവതാളത്തിലായിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ഓസ്ട്രേലിയ സന്ദര്‍ശനത്തിലെ ആദ്യ ഏകദിനത്തിന് സിഡ്നിയില്‍ തുടക്കം കുറിച്ച് മത്സരം ആരംഭിക്കുമ്പോള്‍ ഗാലറി ശൂന്യമായിരുന്നു. ആരാധകരുടെ പതിവ് ആരവങ്ങളും പ്രോത്സാഹനങ്ങളുടെയും അസാനിധ്യം താരങ്ങളെ നന്നായിതന്നെ ബാധിച്ചു. അതിലും കൗതുകകരമായി തോന്നിയത് ഗാലറിയിലേക്കുപോയ സിക്സും ഫോറും തിരിച്ചു കൊണ്ടുവരാന്‍ താരങ്ങള്‍ തന്നെ കസേരകള്ക്കിടയിലൂടെ ഓടിനടക്കുന്ന കാഴ്ചയാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റിന് 258 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ വാര്‍ണറുടെയും ഫിഞ്ചിന്റേയും അര്‍ധസെഞ്ചുറിയോടെ മികച്ച തുടക്കമാണ് ഓസീസിനു ലഭിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്‍ഡ് 41 ഓവറില്‍ 187 റണ്‍സ് നേടിയിട്ടുണ്ട്. കൊറോണ ഭീതിയിലാണ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനു ഷേക്ക് ഹാന്‍ഡ് നല്കിയ ശേഷം പേടിയോടെ വില്യംസണിന്റെ കൈകളിലേക്ക് നോക്കുന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ ചിത്രം ഇതിനോടകം ട്വിറ്ററില്‍ തരംഗമായിട്ടുണ്ട്. ഇരുവരും ഉടന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക എന്ന കമന്റുകള്‍ ചിത്രത്തിനു താഴെ പ്രവഹിക്കുകയാണ്. ക്രിക്കറ്റ് നടക്കുന്നിടത്ത് പൊതുവേ കാണികളുടെ എണ്ണം വളരെ കുറവാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് മിക്ക പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയാണ്. ലോകാരോഗ്യ സംഘടന കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യപിച്ചതിനു പിന്നാലെ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഇറ്റാലിയന്‍ ലീഗായ സീരി എ അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരുന്നു. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗായ എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്തിനെ തുടര്‍ന്ന് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കാണ് ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: